SignIn
Kerala Kaumudi Online
Monday, 12 October 2026 5.52 AM IST

നെടുമ്പാശേരിയിലെ ​കു​രു​തി​ക്ക​ളം

linu

നെ​ടു​മ്പാ​ശേ​രി​:​ ​ആ​വ​ശ്യ​ത്തി​ലേ​റെ​ ​വീ​തി​യു​ണ്ട്.​ ​എ​ന്നി​ട്ടു​​​ ​വെ​റും​ ​നാ​ല് ​കി​ലോ​മീ​റ്റ​ർ​ ​റോ​ഡി​ൽ​ ​പൊ​ലി​ഞ്ഞ​ ​ജീ​വ​നു​ക​ൾ​ ​നി​ര​വ​ധി​യാ​ണ്.​ ​റ​ബ​റൈ​സ്ഡ് ​ടാ​റിം​ഗി​നെ​ ​തു​ട​ർ​ന്നു​ള്ള​ ​മി​നു​സ​വും​ ​വ​ള​വു​ക​ളു​മെ​ല്ലാം​ ​കു​രു​തി​ക്ക​ള​മാ​ക്കു​ന്ന​ ​അ​ത്താ​ണി​ ​-​ ​വി​മാ​ന​ത്താ​വ​ള​ ​റോ​ഡി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​വും​ ​അ​മി​ത​ ​വേ​ഗ​ത​യി​ലെ​ത്തി​യ​ ​കാ​ർ​ ​മൂ​ന്ന് ​ജീ​വ​നു​ക​ൾ​ ​അ​പ​ഹ​രി​ച്ചു.​ ​ഞാ​യ​റാ​ഴ്ച്ച​ ​രാ​ത്രി​ ​അ​പ​ക​ടം​ ​ന​ട​ന്ന​ ​ഭാ​ഗ​ത്ത് ​മാ​ത്രം​ ​റോ​ഡ് ​നി​ർ​മ്മി​ച്ച​തി​ന് ​ശേ​ഷം​ ​ഒ​രു​ ​ഡ​സ​നോ​ളം​ ​പേ​ർ​ക്ക് ​ജീ​വ​ഹാ​നി​ ​സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് ​സ​മീ​പ​വാ​സി​ക​ൾ​ ​പ​റ​യു​ന്നു.

കൊ​ടും​ ​വ​ള​വും​ ​ഇ​രു​ഭാ​ഗ​ത്തും​ ​പോ​ക്ക​റ്റ് ​റോ​ഡു​ക​ൾ​ ​സം​ഗ​മി​ക്കു​ന്ന​തു​മാ​ണ് ​പ്ര​ധാ​ന​ ​അ​പ​ക​ട​കാ​ര​ണം.​ ​അ​ത്താ​ണി​ ​റോ​ഡി​ലേ​ക്ക് ​ശാ​ന്തി​ന​ഗ​ർ​ ​റോ​ഡും​ ​വി​മാ​ന​ത്താ​വ​ള​ ​റോ​ഡി​ലേ​ക്ക് ​വാ​ളേ​പ്പു​റം​ ​റോ​ഡു​മാ​ണ് ​കൂ​ട്ടി​മു​ട്ടു​ന്ന​ത്.​ ​അ​ത്താ​ണി​യി​ൽ​ ​നി​ന്ന് ​വി​മാ​ന​ത്താ​വ​ള​ ​റോ​ഡി​ലേ​ക്ക് ​പ്ര​വേ​ശി​ച്ചാ​ൽ​ 400​ ​മീ​റ്ര​ർ​ ​മാ​ത്രം​ ​പി​ന്നി​ടു​മ്പോ​ഴാ​ണ് ​കൊ​ടും​വ​ള​വും​ ​ഇ​ട​റോ​ഡു​ക​ളു​ടെ​ ​സം​ഗ​മ​വും.
ആ​ഗ​സ്റ്റ് 23​നാ​ണ് ​എ​യ​ർ​പോ​ർ​ട്ട് ​റോ​ഡി​ൽ​ ​സു​വ​ർ​ണോ​ദ്യാ​നം​ ​ഭാ​ഗ​ത്ത് ​കാ​റി​ടി​ച്ച് ​സ്കൂ​ട്ട​ർ​ ​യാ​ത്ര​ക്കാ​രി​ ​മാ​ള​ ​കൂ​ഴൂ​ർ​ ​തു​മ്പ​ര​ശേ​രി​ ​ചെ​രി​വ് ​പ​റ​മ്പി​ൽ​ ​ശ​ശി​യു​ടെ​ ​ഭാ​ര്യ​ ​വ​ത്സ​ല​ ​മ​രി​ച്ച​ത്.​ ​പി​ന്നി​ൽ​ ​നി​ന്ന് ​വ​ന്ന​ ​കാ​ർ​ ​ദ​മ്പ​തി​ക​ൾ​ ​സ​ഞ്ച​രി​ച്ച​ ​സ്കൂ​ട്ട​ർ​ ​ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​ഞാ​യ​റാ​ഴ്ച്ച​ ​അ​പ​ക​ടം​ ​ന​ട​ന്ന​ ​സ്ഥ​ല​ത്ത് ​നി​ന്ന് ​ഇ​വി​ടേ​ക്ക് ​കേ​വ​ലം​ 100​ ​മീ​റ്റ​ർ​ ​മാ​ത്ര​മാ​ണ് ​അ​ക​ലം.​
​ര​ണ്ട് ​മാ​സം​ ​മു​മ്പ് ​എ​യ​ർ​പോ​ർ​ട്ട് ​മേ​ൽ​പ്പാ​ല​ത്തി​ന് ​സ​മീ​പം​ ​ബൈ​ക്ക് ​നി​യ​ന്ത്ര​ണം​ ​വി​ട്ടു​മ​റി​ഞ്ഞ് ​യു​വാ​വ് ​മ​രി​ച്ചി​രു​ന്നു.

വി.​ഐ.​പി​ ​റോ​ഡി​ന് ​
കു​റു​കെ​ ​ ​വേ​ണം മേ​ൽ​പ്പാ​ലം​

വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള​ ​വി.​ഐ.​പി​ ​റോ​ഡ് ​വ​രു​ന്ന​തി​നും​ ​മു​മ്പേ​ ​നെ​ടു​മ്പാ​ശ​രി​ ​പ​ഞ്ചാ​യ​ത്തി​ലെ16​ ​-ാം​ ​വാ​ർ​ഡി​ൽ​പ്പെ​ട്ട​ ​വാ​ളേ​പ്പു​റം​ ​റോ​ഡ് 15​-ാം​ ​വാ​ർ​ഡി​ലെ​ ​ശാ​ന്തി​ ​ന​ഗ​ർ​ ​റോ​ഡി​ലേ​ക്കാ​ണ് ​ചേ​ർ​ന്നി​രു​ന്ന​ത്.​ ​വി.​ഐ.​പി​ ​റോ​ഡ് ​നി​ർ​മ്മി​ച്ച​തോ​ടെ​ ​ഇ​രു​ഇ​ട​റോ​ഡു​ക​ളും​ ​ത​മ്മി​ലു​ള്ള​ ​ക​ണ​ക്ഷ​ൻ​ ​ഇ​ല്ലാ​താ​യി.​ ​വി.​ഐ.​പി​ ​റോ​ഡി​ൽ​ ​സ​ഞ്ച​രി​ച്ച് ​യു​ ​ടേ​ൺ​ ​ചെ​യ്ത് ​മാ​ത്ര​മെ​ ​ഇ​ട​റോ​ഡു​ക​ളി​ൽ​ ​ക​യ​റാ​ൻ​ ​സാ​ധി​ക്കൂ.​ ​വി.​ഐ.​പി​ ​റോ​ഡി​ന് ​കു​റു​കെ​ ​മേ​ൽ​പ്പാ​ലം​ ​നി​ർ​മ്മി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

വി​മാ​ന​ത്താ​വ​ള​ ​റോ​ഡി​ലെ​ ​അ​മി​ത​ ​വേ​ഗ​ത​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​ന​ട​പ​ടി​ ​വേ​ണം.​ ​സ​ന്ധ്യ​മ​യ​ങ്ങി​യാ​ൽ​ ​അ​പ​രി​ചി​ത​രാ​യ​ ​യു​വാ​ക്ക​ളു​ടെ​ ​വി​ള​യാ​ട്ട​മാ​ണ്.​ ​മ​ദ്യ​പാ​ന​വും​ ​ല​ഹ​രി​ ​ഉ​പ​യോ​ഗ​വു​മെ​ല്ലാം​ ​ഉ​ണ്ട്.​ ​രാ​ത്രി​ ​കാ​ല​ങ്ങ​ളി​ൽ​ ​വി.​ഐ.​പി​ ​റോ​ഡി​ൽ​ ​വാ​ഹ​ന​ ​റൈ​സിം​ഗും​ ​ന​ട​ക്കു​ന്നു​ണ്ട്.​ ​
കെ.​എ​സ്.​ ​സ്വാ​മി​നാ​ഥൻ
പ്ര​സി​ഡ​ന്റ്,
ശാ​ന്തി​ ​ന​ഗ​ർ​ ​റെ​സി.​ ​അ​സോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL