SignIn
Kerala Kaumudi Online
Friday, 10 July 2026 8.04 PM IST

'സോഷ്യൽ സ്വാമി'യുടെ പ്രിവ്യൂ ഷോ ജൂലായ്  13ന് ഷേണായീസിൽ

social-swami
ഗുരു ദിവ്യ നാഗ സൈരന്ധ്രി ദേവി

കൊച്ചി: ഗുരു ദിവ്യ നാഗ സൈരന്ധ്രി ദേവിയെ കേന്ദ്രമാക്കി ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത സിനിമയായ 'സോഷ്യൽ സ്വാമി'യുടെ പ്രിവ്യൂ ഷോ 2026 ജൂലായ് 13ന് പകൽ 11.30ന് എറണാകുളം എം.ജി റോഡിലുള്ള ഷേണായീസ് തിയേറ്ററിൽ നടക്കും. എല്ലാ സിനിമാ സ്‌നേഹികളെയും പ്രിവ്യൂവിലേക്ക് സംവിധായകൻ ക്ഷണിച്ചു. സിനിമയുടെ ക്രൂവിനൊപ്പം നാഗ സൈരന്ധ്രിയും പ്രിവ്യൂവിൽ പങ്കെടുക്കും. തിരുവനന്തപുരം ദ വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ജനകീയ ധനസമാഹരണം വഴിയാണ് സിനിമ നിർമ്മിച്ചത്.


സഹനിർമ്മാണം- സേതു രാജൻ, ഛായാഗ്രഹണം- റിഷാക്, ക്യാമറ അസിസ്റ്റന്റ്- ശ്യാം ശങ്കർ, എഡിറ്റിംഗ്- കൃഷ്ണ ഗോപൻ, ഹരി ഗീത സദാശിവൻ, റോബിൻ റോയ്, സൗണ്ട് ഡിസൈനർ- ജാക്സൺ ജോർജ്, ലൈവ് സൗണ്ട് റെക്കോർഡിസ്റ്റ്- ശ്യാം ശങ്കർ, പ്രൊജക്ട് ഡിസൈനർ- ഷാജി എ ജോൺ, ഡിസൈൻസ്- ശരൺ മോഹൻ, ഇല്ലസ്‌ട്രേഷൻസ്‌ - സേതുലക്ഷ്മി പി എസ്, അനീഷ് സോണാലി, ഷമ്മി എൻ, ശരത് പ്രകാശ്, ആദർശ് എം എസ്, സബ്‌ടൈറ്റിൽസ്- ദി വീക്കെൻഡ് അക്കാദമിയ തിരുവനന്തപുരം, ഹരി ഗീത സദാശിവൻ, ഫെസ്റ്റിവൽ സപ്പോർട്ട് ആർട് ബുക് സിനിമ, പി ആർ ഒഎ എസ് ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SOCIAL SWAMI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL