SignIn
Kerala Kaumudi Online
Saturday, 22 August 2026 6.54 PM IST

നെഹ്റു ട്രോഫി ജലോത്സവം; ജേതാക്കളായി അരോമ,​  മില്ലിസെക്കൻഡ് വ്യത്യാസത്തിൽ ആവേശ ജയം

READ ENGLISH VERSION
nehru-trophy-
72-ാമത് നെഹ്രു ട്രോഫി വള്ളംകളി

ആലപ്പുഴ: പുന്നമടക്കായലിൽ നടന്ന 72-ാമത് നെഹ്രു ട്രോഫി വള്ളംകളിയിൽ അരോമ ജേതാക്കളായി. മില്ലിസെക്കൻഡുകളുടെ മാത്രം വ്യത്യാസത്തിലാണ് അരോമ കിരീടം സ്വന്തമാക്കിയത്. ഫൈനലിൽ അരോമ 4:23.328 എന്ന സമയത്തിൽ ഫിനിഷ് ചെയ്തു. 4:23.448 സമയത്തിൽ ഫിനിഷ് ചെയ്ത നടുഭാഗം രണ്ടാം സ്ഥാനവും 4:23.770 സമയത്തിൽ വീയപുരം മൂന്നാം സ്ഥാനവും നേടി. 4:24.015 സമയത്തിൽ മെൽപാടം നാലാം സ്ഥാനത്തെത്തി
.

22 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 71 കളിവള്ളങ്ങളാണ് ഇത്തവണ മത്സരത്തിൽ പങ്കെടുത്തത്. ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി വി.ഡി. സതീശൻ വള്ളംകളി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാരായ രമേശ് ചെന്നിത്തല, എം. ലിജു, പി.സി. വിഷ്ണുനാഥ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എം.പിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെയാണ് പരിപാടികൾ ആരംഭിച്ചത്. ഉദ്ഘാടന സമ്മേളനത്തിന് പിന്നാലെ വള്ളങ്ങളുടെ മാസ് ഡ്രിൽ അരങ്ങേറി. ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സിനുശേഷം ചെറുവള്ളങ്ങളുടെ ഫൈനലും തുടർന്ന് ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരവും നടന്നു. നെഹ്രു ട്രോഫി ജേതാക്കൾക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുക.

English Summary

Aroma secured victory at the 72nd Nehru Trophy Boat Race held on Punnamada Lake, Alappuzha, in a narrow finish. Nadubhagom claimed second place, with Veeyapuram finishing third. Chief Minister V.D. Satheesan inaugurated the event, which saw participation from 71 boats, including 22 snake boats.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEHRUTROPHY, LATESTNEWS, NEHRU TROPHY BOAT RACE, BOATRACE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA