SignIn
Kerala Kaumudi Online
Monday, 17 August 2026 7.43 PM IST

യുടിഐ മിഡ് ക്യാപ് ഫണ്ടിന് 12,300 കോടി രൂപ ആസ്‌തി

uti

കൊച്ചി: ഇടത്തരം കമ്പനികളിൽ പ്രധാനമായും നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് ഇക്വിറ്റി സ്കീമായ യു.ടി.ഐ മിഡ് ക്യാപ് ഫണ്ടിന്റെ ആകെ ആസ്തി 12,300 കോടി രൂപ കവിഞ്ഞു. അതിവേഗം വളരുന്ന ചെറുകിട കമ്പനികൾക്കും വൻകിട കമ്പനികൾക്കും ഇടയിലുള്ള മികച്ചൊരു നിക്ഷേപ അവസരമാണ് ഈ ഫണ്ടിലൂടെ നിക്ഷേപകർക്ക് ലഭിക്കുന്നത്. 2004 ഏപ്രിൽഏഴിനാണ് യു.ടി.ഐ മിഡ് ക്യാപ് ഫണ്ട് ആരംഭിച്ചത്.

2026 ജൂലായ് 31-ലെ കണക്കനുസരിച്ച് ഫണ്ടിന്റെ 66 ശതമാനം നിക്ഷേപം മിഡ് ക്യാപ് കമ്പനികളിലും 21 ശതമാനം സ്മോൾ ക്യാപ് കമ്പനികളിലുമാണ്. ബാക്കി തുക ലാർജ് ക്യാപ് കമ്പനികളിൽ നിക്ഷേപിച്ചിരിക്കുന്നു. വിവിധ മേഖലകളിലായി ഏകദേശം 81 ഓഹരികളാണ് ഈ ഫണ്ടിന്റെ പോർട്ട്‌ഫോളിയോയിലുള്ളത്. മികച്ച ലാഭക്ഷമതയും, പണമൊഴുക്കും, ഉയർന്ന വളർച്ചാ സാധ്യതയുമുള്ള കമ്പനികളിലാണ് ഫണ്ട് നിക്ഷേപം നടത്തുന്നത്. വിപണിയിലെ മാറ്റങ്ങൾ മൂലമുണ്ടാകുന്ന ആഘാതം കുറയ്ക്കാനും നഷ്ടസാദ്ധ്യതയും ലാഭവും തമ്മിൽ കൃത്യമായ സന്തുലിതാവസ്ഥ നിലനിർത്താനുമാണ് ലക്ഷ്യമിടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UTI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360