SignIn
Kerala Kaumudi Online
Tuesday, 21 July 2026 1.29 AM IST

'വിദ്യാദീപം' പദ്ധതി ഉത്ഘാടനം ചെയ്തു

vidhyadeepam

കട്ടപ്പന :മുരിക്കാട്ടുകൂടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപിക ലിൻസി ജോർജിന്റെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന നിർധനരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ നൽകുന്ന പദ്ധതി 'വിദ്യാദീപം' നടപ്പാക്കുന്നു.പദ്ധതിയുടെ ഉത്ഘാടനം ഗവ.ചിഫ് വിപ്പ് അപു ജോൺ ജോസഫ് നിർവ്വഹിച്ചു.നാളിതുവരെ ആവശ്യമായ പഠനോപകരണങ്ങൾ ലഭിക്കാതെ ബുദ്ധിമുട്ടുന്ന കുട്ടികൾക്കാണ് പദ്ധതിയുടെ ഭാഗമായി സഹായം ലഭ്യമാക്കുക. നോട്ടുബുക്കുകൾ, പെൻസിലുകൾ, പേനകൾ, സ്‌കൂൾ ബാഗുകൾ, കുടകൾ തുടങ്ങിയ പഠനോപകരണങ്ങളാണ് സൗജന്യമായി നൽകുന്നത്.
ആദ്യപിക ലിൻസിയുടെ ശമ്പളത്തിന്റെ ഒരു ഭാഗത്തിൽ നിന്നും സന്നദ്ധ സംഘടനകളിൽനിന്നും സുമനസുകളിൽനിന്നും ശേഖരിക്കുന്ന പഠന സാമഗ്രികളുമാണ് പദ്ധതി വഴി നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL