SignIn
Kerala Kaumudi Online
Friday, 26 June 2026 9.01 PM IST

പ്രതിഷേധിച്ചു

തൊടുപുഴ: പ്രധാനപ്പെട്ട ജൈവവൈവിധ്യക്കലവറയും ചിരപുരാതനമായ ക്ഷേത്രസങ്കേതവുമായ കോലാനി അമരംകാവ് വനദുർഗ്ഗാ ക്ഷേത്രത്തിൽ നടന്ന അതിക്രമത്തിൽ കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്ര ഭരണസമിതി പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിൽ കുറ്റമറ്റ രീതിയിലുള്ള അന്വേഷണം നടത്തി എത്രയും വേഗം പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന്പ്രസിഡന്റ് ടി എസ് രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ക്ഷേത്രഭരണസമിതി യോഗം ആവശ്യപ്പെട്ടു. സാമൂഹ്യവിരുദ്ധർ നടത്തിയ അതിക്രമത്തിലും മോഷണത്തിലും ഭക്തജനങ്ങൾ പരിപാവനമായി കണക്കാക്കുന്ന പവിത്രമായ ക്ഷേത്രവസ്തുക്കൾ നശിപ്പിക്കപ്പെട്ടത് വിശ്വാസികൾക്ക് ഏറെ വേദനയുണ്ടാക്കിയതായി യോഗം വിലയിരുത്തി. യോഗത്തിൽ സെക്രട്ടറി പി ജി രാജശേഖരൻ , ട്രഷറർ കെ എസ് വിജയൻ, വൈസ് പ്രസിഡന്റ് സുദീപ് എം നായർ , മേൽശാന്തി ദിലീപ് വാസുദേവൻ നമ്പൂതിരി എന്നിവരും പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL