SignIn
Kerala Kaumudi Online
Thursday, 11 June 2026 9.11 AM IST

ഭക്ഷ്യസുരക്ഷാദിന ക്വിസ് മത്സരം

ഇടുക്കി: ഭക്ഷ്യസുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11ന് തൊടുപുഴ വ്യാപാരഭവനിൽ ''പ്രിവന്റിംഗ് ഫുഡ് ബോൺ ഡിസീസ്: റീപർപ്പസ് യൂസ്ഡ് കുക്കിംഗ് ഓയിൽ '' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ജില്ലയിലെ ഭക്ഷ്യഉത്പാദന വിതരണമേഖലയിലുള്ളവർക്ക് ബോധവത്കരണ ക്ലാസ് നടത്തും. ദിനാഘോഷത്തിന്റെ ഭാഗമായി നാളെ മുതലക്കോടം ഹോളിഫാമിലി നേഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 11ന് സ്‌കൂൾ,കോളേജ് വിദ്യാർത്ഥികൾക്കായി ' ഫ്രം ബർഡൻ ടു സൊല്യൂഷൻസ് സേഫ് ഫുഡ് എവരി വെയർ ' എന്ന ആശയത്തെ ആസ്പദമാക്കി ക്വിസ് മത്സരവും സെമിനാറും സംഘടിപ്പിക്കും. ക്വിസ് മത്സരത്തിൽ കോളേജിൽ നിന്നും രണ്ട് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. വിജയികൾക്ക് ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 3000 രൂപ, മൂന്നാം സമ്മാനം 1000 രൂപ ക്യാഷ് പ്രൈസും ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും. പങ്കെടുക്കുന്നവർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും ലഭിക്കുമെന്ന് അസി. ഭക്ഷ്യസുരക്ഷാ കമ്മീഷണർ ബൈജു പി ജോസഫ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL