SignIn
Kerala Kaumudi Online
Thursday, 11 June 2026 9.11 AM IST

കാറ്റിലും മഴയിലും വീട് തകർന്നു വീണു

mazha

വണ്ണപ്പുറം: കനത്ത മഴയിലും കാറ്റിലും വണ്ണപ്പുറം ഒറകണ്ണിയിൽ ചേന്നാട്ട് ജോർജ്ജിന്റെ വീട് തകർന്നു വീണു. വീട്ടിലുള്ളവർ ഓടി മാറിയതിനാൽ വിലിയ അപകടം ഒഴിവായി. വാർഡ് മെമ്പർ ഒ.വി. കണ്ണന്റെ നേതൃത്വത്തിൽ കുടുബത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. കുടുംബത്തിന് അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് മെമ്പർ ആവശ്യപ്പെട്ടു. കൂടാതെ ഈ മേഖലയിൽ ഇനിയും ഭീഷണിയായി നിൽക്കുന്ന വൻ മരങ്ങളും നിലവിലുണ്ട്. പല വീടുകൾക്കും ഈ മരങ്ങൾ ഭീഷണിയാണ്. അധികൃതർ ഈ വിഷയത്തിൽ ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL