കട്ടപ്പന :ലഹരി മാഫിയയുടെ വേരറുക്കാനായി കേരള പൊലീസ് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ ന്റെ ഭാഗമായി കട്ടപ്പന നഗരത്തിൽ പൊലീസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടന്നു.
അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി വസ്തുക്കളുടെ വിൽപ്പന വ്യാപകമാകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച ദിവസം കട്ടപ്പന മാർക്കറ്റ് ഭാഗത്തും പുതിയ പഴയ ബസ്റ്റാന്റിന്റെ ഭാഗത്തും കട്ടപ്പന പരിശോധന നടത്തിയത്. ലഹരിമാഫിയകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുക, സിന്തറ്റിക് ഡ്രഗ്സിന്റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാൻ ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം ഇടുക്കി ജില്ലാ കളക്ടറേറ്റിൽ ഇടുക്കി എംഎൽഎ ,ജില്ലാ പോലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ കട്ടപ്പന നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാപകമായി ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നു എന്ന് വിഷയം ഉയർന്നുവന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണമാണ് കട്ടപ്പന പൊലീസിന്റെ നേതൃത്വത്തിൽ സംയുക്ത പരിശോധന നഗരത്തിൽ നടത്തിയത്.
രാവിലെ ആരംഭിച്ച പരിശോധന മണിക്കൂറോളം നീണ്ടുനിന്നു.എന്നാൽ ലഹരിവസ്തുക്കൾ ഒന്നും ഇതുവരെയും കണ്ടെത്താനായില്ല.ഞായറാഴ്ച ദിവസം വിവിധ മേഖലകളിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികൾ കട്ടപ്പന നഗരത്തിൽ വ്യാപകമായി എത്തും. ഇവരുടെ ഇടയിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്ന് പരാതിയും മുൻപും ഉയർന്നിട്ടുണ്ട്.ലഹരിവസ്തുക്കൾ ഉപയോഗിച്ചതിനു ശേഷം അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ വാക്കു തർക്കവും സംഘർഷവും ഉണ്ടാകാറുണ്ട്.ഇതെല്ലാം മുൻനിർത്തിയാണ് പൊലീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |