കരിമണ്ണൂർ: തൊമ്മൻകുത്ത് നാല്പതേക്കർ വളവിൽ കാർ നിയന്ത്രണം വിട്ടുമറിഞ്ഞു. ആർക്കും പരിക്കില്ല. ഇന്നലെ രാവിലെയായിരുന്നു അപകടം. വാഴക്കുളത്ത് നിന്ന് തൊമ്മൻകുത്തിലേയ്ക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വളവ് വീശുന്നതിനിടെ നിയന്ത്രണം വിട്ട് വളവിൽ മറിയുകയായിരുന്നു. 40 ഏക്കർ മുതൽ തൊമ്മൻകുത്ത് ചപ്പാത്ത് വരെ നിരവധി വളവുകളാണുള്ളത്. വനംവകുപ്പ് ഈ വളവുകളെല്ലാം നിവർത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. എന്നാൽ നിരവധി തവണ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |