രാജാക്കാട്:രാജാക്കാട് ലയൺസ് ക്ലബ്ബിന്റെ പത്താമത് വാർഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി.പത്താം വാർഷികത്തിന്റെ ഭാഗമായി 10 ഇനം സേവനപ്രവർത്തനങ്ങളാണ് ഈ വർഷം നടപ്പിലാക്കുന്നത്.
പ്രസിഡന്റ് ജെയിൻ കുര്യാക്കോസിന്റെ അദ്ധ്യക്ഷതയിൽ
രാജാക്കാട് വൈസ് മെൻസ് സ്‌ക്വയറിൽ നടന്ന വാർഷികം രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ഇന്റർനാഷണൽ
318 സി സെക്കന്റ് വൈസ് പ്രസിഡന്റ് ജോസ് മഞ്ഞളി ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ഡിസ്ട്രിക്ട് ട്രെയിനിംഗ് സെക്രട്ടറി ഷൈനു സുകേഷ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡിസാസ്റ്റർ റിലീഫ് സെക്രട്ടറി എ.പി ബേബി ലേഡീസ് ഫോറം ഉദ്ഘാടനം നിർവഹിച്ചു.
സെക്രട്ടറി ബ്രീസ് ജോയി റിപ്പോർട്ട് അവതരിപ്പിച്ചു. ഫസ്റ്റ് വൈസ് പ്രസിഡന്റ് ഫ്രാൻസീസ് അറയ്ക്കൽ സ്വാഗതവും ട്രഷറർ എ.ഹംസ നന്ദിയും അർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |