തൊടുപുഴ: 1990 മുതൽ കേരള കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായി ചേർന്ന് 60 വയസ് വരെ അംശാദായം അടച്ച തൊഴിലാളികൾക്ക് അതിന് ശേഷം അടച്ച തുകയ്ക്ക് ആനുപാതികമായി നൽകേണ്ട അതിവർഷാനുകൂല്യം നൽകാൻ ക്ഷേമനിധി ബോർഡിന് 250 കോടി രൂപയെങ്കിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷക തൊഴിലാളി കോൺഗ്രസ് പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ എന്നിവർക്ക് നിവേദനം നൽകി. 2019 മുതൽ 2026 മാർച്ച് വരെ 60 വയസ് കഴിഞ്ഞ് അപേക്ഷ നൽകിയിട്ടുള്ള ക്ഷേമനിധി അംഗങ്ങളുടെ എണ്ണം 3.2 ലക്ഷമാണ്. അപേക്ഷ നൽകിയിട്ടുള്ളവർക്ക് 5000 രൂപ മുതൽ 23,000 രൂപ വരെ നൽകണമെങ്കിൽ 500 കോടി രൂപ വേണം. ഒന്നാം ഘട്ടമായി 2019 മുതൽ 2023 വരെയുള്ളവർക്ക് ആനുകൂല്യം നൽകാൻ 250 രൂപ കോടി രൂപ അനുവദിക്കണം. 2023 മുതൽ 2026 വരെയുള്ള അപേക്ഷകർക്ക് നൽകാൻ അടുത്ത ബഡ്ജറ്റിൽ 250 കോടി രൂപ ഉൾപ്പെടുത്തുകയും വേണമെന്ന് വർഗീസ് വെട്ടിയാങ്കൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |