SignIn
Kerala Kaumudi Online
Monday, 24 August 2026 11.07 AM IST

'തൂഫാൻ ജാഗരൺ' കൂട്ടയോട്ടം ഇന്ന് 

വണ്ടന്മേട്: എം.ഇ.എസ് ഹയർസെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ 'തൂഫാൻ ജാഗരൺ' കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചേറ്റുകുഴിയിൽ നിന്നും ആരംഭിച്ച് ആമയാറിലെ സ്‌കൂൾ മൈതാനത്ത് സമാപിക്കുന്ന കൂട്ടയോട്ടത്തിൽ അഡ്വ. സേനാപതി വേണു എം.എൽ.എ പങ്കാളിയാവും. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, വണ്ടൻമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജേക്കബ്, കരുണാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് ബിനു, ജില്ലാ പഞ്ചായത്തംഗം മിനി പ്രിൻസ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ് യശോധരൻ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജോബൻ പാനോസ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ കുഞ്ഞുമോൻ, വണ്ടൻമേട് ഗ്രാമപഞ്ചായത്തംഗം ആനിയമ്മ കുര്യാക്കോസ്, എം.ഇ.എസ് സ്റ്റേറ്റ് എക്സിക്യൂട്ടീവംഗം അഡ്വ. ഹനീഫ റാവുത്തർ, ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബിനു കെ.ബി, കമ്പംമെട്ട് സർക്കിൾ ഇൻസ്‌പെക്ടർ രതീഷ് ഗോപാൽ എന്നിവർ പരിപാടിയിൽ സംബന്ധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL