
തൊടുപുഴ: ജില്ലയിലെ ഏറ്റവും വലുതും അത്യാധുനിക ആരോഗ്യസ്ഥാപനമായ അൽ- അസ്ഹർ മെഡിക്കൽ കോളേജ് ആൻഡ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ജനങ്ങൾക്ക് കൂടുതൽ മികച്ച അത്യാഹിത സേവനങ്ങൾ ഒരുക്കി. ജില്ലയിലെ ഏറ്റവും വലുതും മികച്ചതുമായ 40 കിടക്കകളുള്ള അത്യാഹിത വിഭാഗം, എം.ആർ.ഐ യൂണിറ്റ്, അത്യാഹിത ശസ്ത്രക്രിയാ വിഭാഗം, ഹൃദ്രോഗ കാത്ത് ലാബ് എന്നീ സേവനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്നതാണ് പ്രത്യേകത. അൽ- അസ്ഹർ മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ,
എം.ആർ.ഐ യൂണിറ്റ് ഗവ.ചീഫ് വിപ്പ് അപു ജോൺ ജോസഫ്, അത്യാഹിത ശസ്ത്രക്രിയാ വിഭാഗം ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്, ഹൃദ്രോഗ കാത്ത്ലാബ് ഫിഷറീസ് മന്ത്രി അഡ്വ.വി.ഇ. അബ്ദുൾ ഗഫൂർ എന്നിവർ ഉദ്ഘാടനം ചെയ്തു. ചടങ്ങിന്റെ ഭാഗമായി അൽഅസ്ഹർ മെഡിക്കൽ കോളേജ് 3 പ്രത്യേക ആരോഗ്യപാക്കേജുകളും പ്രഖ്യാപിച്ചു. കുമാരമംഗലം പഞ്ചായത്ത് 14-ാം വാർഡിലെ ജനങ്ങൾക്കുള്ള സ്‌പെഷ്യൽ പാക്കേജായ സൗജന്യ ഒ.പി, ടെലി കൺസൾട്ടേഷൻ, ഹോം കെയർ എന്നിവ അൽ അസ്ഹർ മെഡിക്കൽ കോളേജ് ഡയറക്ടർ ആസിയ മിജാസ്, കുമാരമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാലിനി എരപ്പനാൽ, വാർഡ് മെമ്പർ വി.പി. സജി എന്നിവർക്ക് കൈമാറി.
പ്രസവം മുതൽ ആവശ്യമായ എല്ലാ സേവനങ്ങളും ഉൾപ്പെടുന്ന കംപ്ലീറ്റ് പാക്കേജ് അൽ അസ്ഹർ മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. അമീഷ ജഹാൻ തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സബിറ ജലീലിന് കൈമാറി.ഹൃദ്രോഗ പരിശോധനയ്ക്കുള്ള കംപ്ലീറ്റ് ആൻജിയോഗ്രാം പാക്കേജ് അൽ അസ്ഹർ മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ റജീന മൂസ ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാ. ജോർജ് പുല്ലന് കൈമാറി. പുതിയ സംവിധാനങ്ങളോടെ ഹൃദയാഘാത ചികിത്സ, പക്ഷാഘാത വിഭാഗം, അത്യാസന്ന ചികിത്സാ വിഭാഗം, വിഷബാധപാമ്പുകടി ചികിത്സാ വിഭാഗം എന്നിവയും 24 മണിക്കൂറും പ്രവർത്തനം ആരംഭിച്ചു. ഹൃദ്രോഗികൾക്ക് അടിയന്തര ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയ്ക്ക് കാത്ത് ലാബും അത്യാധുനിക എം.ആർ.ഐ സ്‌കാനിംഗും ലഭ്യമായി.'നാട്ടിലെ ആശുപത്രി നാട്ടുകാരുടേതും, ഓരോ ജീവനും സംരക്ഷിക്കപ്പെടണം' എന്ന ദൗത്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയതെന്ന് അൽഅസ്ഹർ മെഡിക്കൽ കോളേജ് ചെയർമാൻ കെ.എം മൂസ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |