കുമളി: രണ്ടിടങ്ങളിലായി എക്സൈസ്റോ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിൽ 45 ലക്ഷത്തിന്റെ നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടി. റോസാപ്പുകണ്ടം ഭാഗത്ത് വർക്ക്ഷോപ്പിൽ നിർത്തിയിട്ടിരുന്ന ടെബ്ബോ ട്രാവലറിൽ നിന്നും 30 ചാക്കുകളിലായി3300പായ്ക്കറ്റുകളാണ് എക്സൈസ് ആദ്യം പിടിച്ചെടുത്തത്.ഇവരിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നാം മൈൽ കേന്ദ്രികരിച്ച് നടത്തിയ പരിശോധനയിൽ ആന്റണി വർക്ക് ഷോപ്പിൽ നിന്നും 6000 പായ്ക്കറ്റ് നിരോധിനപുകയിലെ ഉത്പനങ്ങളും കൂടി കണ്ടെടുക്കുകയായിരുന്നു. ഏകദേശം നാല്പത്തിമൂന്ന് ലക്ഷം രൂപയോളം വിലവരുമെന്നാണ് കരുതുന്നത്.
ഹാന്റ്സ്, കൂൾ, ഗേണേഷ് എന്നീ വയാണ് രഹസ്യവിവരത്തേ തുടർന്ന് നടത്തിയ പരിശോധയിൽ രണ്ട് സ്ഥലങ്ങളിൽനിന്നുമായി കണ്ടെടുത്തത്. തമിഴ്നാട്ടിൽ നിന്നും അതിർത്തിപ്രദേശമായവനത്തിലൂടെ കേരളത്തിലെത്തിച്ച് വിവിധ സ്ഥലങ്ങളിൽ വിറ്റഴിക്കുക എന്നതാാണ് ലക്ഷ്യമെന്നു കരുതുന്നു.ഉത്പനം എത്തിച്ചവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണം നടത്തിവരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.പീരുമേട് എക്‌സൈസ് ഇൻസ്‌പെക്ടർ രാഹുൽരാജ് ,ജി ജി .കെ ഗോപാൽ ,എക്‌സൈസ് അസി.ഇൻസ്‌പെക്ടർ രാജ്കുമാർ,പ്രിവന്റീവ് ഓഫീസർ നിതിൻ കുഞ്ഞുമോൻ അനീഷ് എം.ടി ,രാജീവ് ഭാസ്‌കർ പ്രവീൺകുമാർ, ശ്യാംഎസ് ,,ജെയിൻ. കെ. ഇ , അജിത്ത്, രാജ ദുരെ , ഡ്രൈവർ ടെയിംസ്എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |