SignIn
Kerala Kaumudi Online
Saturday, 15 August 2026 3.31 AM IST

അതി പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പരിഗണന വേണം: ഗണക മഹാസഭ 

raja

വെള്ളത്തൂവൽ : കേരളത്തിലെ ഗണകർ ഉൾപ്പെട്ട അതി പിന്നാക്ക വിഭാഗങ്ങൾക്ക് അവസരങ്ങളും പ്രാതിനിധ്യവും നൽകി സാമൂഹിക നീതി ഉറപ്പാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്ന് വെള്ളത്തൂവൽ നഗറിൽ നടന്ന കേരള ഗണക മഹാസഭ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു .എഫ് രാജഎം.എൽഎ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ
ജില്ലാ പ്രസിഡന്റ് പി കെ ഷാജി അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി ജി .ശ്രീകാന്ത് മുഖ്യപ്രഭാഷണം നടത്തി. വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ്, സഭ സംസ്ഥാന വൈസ് പ്രസിഡന്റ് ടി കെ വിജയൻ, ടി.വി സുനിൽകുമാർ, ജില്ലാ സെക്രട്ടറി അഭിലാഷ് കെ ജി, ബോർഡ് അംഗങ്ങളായ അമ്പിളി പ്രസാദ്, കെ ജി രവീന്ദ്രൻ, മിനി രവി, വനിത വേദി ജില്ലാ പ്രസിഡന്റ് ശാന്താ ബാലകൃഷ്ണൻ
ജില്ല ട്രഷറർ സുജിത ജയദേവ്, എന്നിവർ പ്രസംഗിച്ചു ജില്ലാ ഭാരവാഹികളായി കെജി രവീന്ദ്രൻ ( പ്രസിഡന്റ് ) അഭിലാഷ് കെജി (സെക്രട്ടറി) സുജിത ജയദേവ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL