
തൊടുപുഴ: ഓണം അടുത്തതോടെ സഹകരണ വിപണിയിൽ സജീവമായി കൺസ്യൂമർഫെഡ്. ജില്ലയിൽ കൺസ്യൂമർഫെഡിനു കീഴിൽ പ്രവർത്തിക്കുന്ന എട്ട് ത്രിവേണി ഔട്‌ലെറ്റുകളും സഹകരണ സംഘങ്ങൾ വഴി നടത്തുന്ന 75 ഓണച്ചന്തകളും ഉൾപ്പെടെ 83 ഓണവിപണികളാണ് പ്രവർത്തിക്കുന്നത്. നെടുങ്കണ്ടം, തൂക്കുപാലം, ഏലപ്പാറ, ചെറുതോണി, ഇരുമ്പുപാലം, തൊടുപുഴ, പുറപ്പുഴ, കരിമണ്ണൂർ ത്രിവേണി ഔട്ട്‌ലെറ്റുകളിലാണ് ഓണം വിപണി പ്രവർത്തിക്കുന്നത്. രാവിലെ 9.30 മുതൽ വൈകിട്ട് 7.30 വരെയാണ് പ്രവൃത്തി സമയം. ഔട്ട്‌ലെറ്റുകളിലും സഹകരണ വിപണികളിലും സബ്സിഡി നിരക്കിൽ 13 ഇനങ്ങളാണ് വിൽക്കുന്നത്. സബ്സിഡി ഇതര സാധനങ്ങൾക്ക് പൊതുവിപണിയിൽ ഉള്ളതിനേക്കാൾ 10 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് വിൽപ്പന. 25 വരെയാണ് ഓണവിപണി.
ആകർഷകമായ സമ്മാനങ്ങൾ
ത്രിവേണി സൂപ്പർമാർക്കറ്റിൽ നിന്ന് 1000 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്ന ഓരോഉപഭോക്താവിനും സമ്മാനകൂപ്പണുണ്ട്. ഇലക്ട്രിക് സ്കൂട്ടർ, വാഷിംഗ് മെഷീൻ, മിക്സർ ഗ്രൈൻഡർ എന്നിവയാണ്. ഇതിനുപുറമെ ജില്ലാ അടിസ്ഥാനത്തിലും ഓരോ ത്രിവേണി യൂണിറ്റിലും ഒന്നുവീതം പ്രോത്സാഹന സമ്മാനമുണ്ട്.
കൺസ്യൂമർ ഫെഡ് വില വിവരം
(ഇനം, ഒരു കാർഡിന് അനുവദിച്ച അളവ്, വിൽപ്പന വില (കിലോയിൽ)
ജയഅരി- 8 - 33
കുറുവ അരി- 8 - 33
കുത്തരി- 8- 33
പച്ചരി- 2 - 29
പഞ്ചസാര- 1 - 34.65
ചെറുപയർ- 1 - 85
വൻകടല- 1 - 63
ഉഴുന്ന്- 1 - 87
വൻപയർ- 1 - 68
തുവരപരിപ്പ്- 1 - 83
മുളക്- 1 - 136.50
മല്ലി- 0.5- 47.25
വെളിച്ചെണ്ണ- 0.5- 110
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |