SignIn
Kerala Kaumudi Online
Monday, 21 September 2026 1.30 AM IST

ശ്രീനാരായണഗുരു ദാർശനികതയുടെ മൂർത്തി ഭാവം

രാജാക്കാട്: ശ്രീനാരായണ ഗുരുദേവ ദർശനവും സന്ദേശങ്ങളും പ്രപഞ്ചത്തിൽ സൗരഭ്യമായ പ്രകാശം പരത്തുന്നുവെന്നും മാനവരാശിയുടെ സമാധാനത്തിനുതകുന്ന ദാർശനീകതയുടെ മൂർത്തി ഭാവമാണ് ഗുരുദേവനെന്നും എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ.

യൂണിയനിലെവിവിധ ശാഖകളിൽ ചതയദിനസമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയനിൽ 172-ാ മത് ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങൾ എല്ലാ ശാഖകളിലും പ്രൗഡഗംഭീരമായി നടന്നു. പീതാംബര വസ്ത്രധാരികളായ ശ്രീ നാരായണീയർ യൂണിയനിലെ ചതയദിന ആഘോഷങ്ങളെ അക്ഷരാർത്ഥത്തിൽ പീത സാഗരമാക്കി മാറ്റി. ചെണ്ടമേളം ,അലങ്കരിച്ച രഥങ്ങൾ, പൂക്കാവടികൾ, കലാരൂപങ്ങൾ , ഒട്ടനവധി മനോഹര ദൃശ്യങ്ങൾ തുടങ്ങി ഘോഷയാത്രയെ മോടിപിടിപ്പിക്കാൻ വേണ്ടി ഓരോ ശാഖായോഗവും മത്സരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ, സെക്രട്ടറി കെ.എസ് ലതിഷ് കുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി രമേശ് തുടങ്ങിയവർ വിവിധ ശാഖകളിൽ ചതയദിന സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലറും സൈബർ സേന കേന്ദ്രസമിതി കൺവീനറുമായ ഐബിപ്രഭാകരൻ, യൂണിയൻ കൗൺസിലർമാരായ കെ.കെ രാജേഷ്, എൻ.ആർ വിജയകുമാർ യൂണിയൻ കുടുംബയോഗ കോഡിനേറ്റർ വി.എൻ സലിം മാസ്റ്റർ, സൈബർസേന കേന്ദ്രസമിതി ജോയിന്റ് കൺവീനർ ജോബി വാഴാട്ട്, സൈബർ സേന കേന്ദ്ര സമിതി വൈസ് ചെയർപേഴ്സൺ സജിനി സാബു, എംപ്ലോയിസ് ഫോറം കേന്ദ്ര സമിതി വൈസ് ചെയർപേഴ്സൺ ജിജി ഹരിദാസ് , വനിതാ സംഘം യൂണിയൻ പ്രസിഡന്റ് രജനി തങ്കച്ചൻ, സെക്രട്ടറി വിനീത സുഭാഷ്, യൂണിയൻ കൗൺസിൽ അംഗങ്ങളായ ഗിരിജ മാധവൻ, സുനന്ദ പത്മനാഭൻ, സിന്ധു വിജയകുമാർ, സുജാത സതീശൻ, ഷിജി ഷിജു, തങ്കമണി ഗോപി, അജിത ബാബു, രമണി മാധവൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് , വിഷ്ണു, വൈസ് പ്രസിഡന്റ് സൽപ്രിയൻ, സെക്രട്ടറി സനിൽ കെ.ആർ, ജോയിൻ സെക്രട്ടറി വിനീത്, സൺലോ, കേന്ദ്ര സമിതിയംഗം അനന്ദ കൃഷ്ണൻ. എസ്, ലിജീഷ്, അരുൺ, കൗൺസിലേഴ്സ് അജു, ലതിഷ് , ജോബി, ആരോമൽയൂണിയൻ സൈബർ സേന വൈസ് ചെയർമാൻ സുമ സുരേഷ് യൂണിയൻ സൈബർസേന കൗൺസിലർമാരായ സാജു രാഘവൻ, സുനീഷ് പി ജെ, ദർശന മോൾ,സിജു, മായ സന്തോഷ്, ദീപ ബിനീഷ്, സുകന്യ സിജു, അമ്പിളി സുനീഷ് തുടങ്ങിയവർ വിവിധ ശാഖകളിലെ ചതയദിന സമ്മേളനങ്ങളിൽ പങ്കെടുത്ത് സംസാരിച്ചു.

മുട്ടുകാട്, ബൈസൺവാലി, ഉപ്പാർ ദേശിയംകുഞ്ചിത്തണ്ണി ശ്രീനാരായണപുരം ,പന്നിയാർകൂട്ടി,മുല്ലക്കാനം, കള്ളിമാലി, മന്ദിരസിറ്റി, മുക്കുടിൽ, രാജാക്കാട്, കനകപ്പുഴ, എൻ.ആർ.സിറ്റി, രാജകുമാരി സൗത്ത്, കുരുവിളാസിറ്റി, രാജകുമാരി നോർത്ത്, പൂപ്പാറ, സേനാപതി, വട്ടപ്പാറ, ശാന്തൻപാറ എന്നീ ശാഖകളിൽ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂണിയൻ കമ്മറ്റിയംഗങ്ങൾ, മാനേജ്‌മെന്റ് കമ്മിറ്റിയംഗങ്ങൾ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ, വനിതസംഘം, യൂത്ത് മൂവ്‌മെന്റ്, കുമാര കുമാരി സംഘം പ്രവർത്തകർ, കുടുംബയോഗ യൂണിറ്റ് നേതാക്കൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുടുംബ യൂണിറ്റ് അടിസ്ഥാനത്തിലായിരുന്നു ഘോഷയാത്രകൾ. യൂണിറ്റുകൾക്ക് ആവേശം പകരാനായി ഏറ്റവും മനോഹരമായ ഘോഷയാത്രക്ക് സമ്മാനങ്ങളും ശാഖകൾ ഏർപ്പെടുത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL