
കട്ടപ്പന: ഒ.ബി.സി മോർച്ച ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും പുഷ്പാർച്ചനയും ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പി.എൻ. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സി.കെ. ശശി ശ്രീനാരായണ ഗുരുദേവ സന്ദേശം നൽകി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ രതീഷ് വരകുമല, കെ. കുമാർ, മേഖലാ സെക്രട്ടറി കെ.എൻ. ഷാജി, ജില്ലാ വൈസ് പ്രസിഡന്റ് രത്നമ്മ ഗോപിനാഥ്, സെക്രട്ടറി കെ.എസ്. ജയദേവൻ, മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി, ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സോജൻ പാണൻകുന്നേൽ, നേതാക്കളായ ടി.ജി. അരവിന്ദാക്ഷൻ, ഷാജി ചുക്കുറുമ്പിൽ, എസ്. സുധീഷ്, എം.എൻ. മോഹൻദാസ്, ടി.സി. ദേവസ്യ, വി. സന്തോഷ്, എ.ആർ. സുരേഷ് കുമാർ, ജിമ്മിച്ചൻ ഇളന്തുരുത്തി, ശ്രീഹരി, വിഷ്ണുപ്രസാദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |