SignIn
Kerala Kaumudi Online
Sunday, 30 August 2026 12.37 AM IST

14കാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

bibi
ബിബി

കട്ടപ്പന: 14 കാരിയെ പീഡിപ്പിച്ച യുവാവ് സ്വദേശി പിടിയിൽ. കുമളി അണക്കര ചിറക്കൽ ബിബിയേയാണ് (22) കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു മാസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ പരിചയപ്പെട്ടത്. തുടർന്ന് നിരവധി തവണ രാത്രികാലങ്ങളിൽ കുട്ടിയുടെ വീട്ടിലെത്തുകയും വിളിച്ചിറക്കി പീഡിപ്പിച്ചു വരികയുമായിരുന്നു. ഇത് വീട്ടുകാർ കണ്ടെത്തുകയും പരാതി നൽകുകയുമായിരുന്നു. കട്ടപ്പന ഡിവൈ.എസ്.പി റെജി എം. കുന്നിപ്പറമ്പിലിന്റെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒ പ്രേംകുമാർ, എസ്.ഐമാരായ എബി ജോർജ്, സജി കുമാർ, എ.എസ്.ഐ മനോജ് കുമാർ, ബാബുരാജ്, വിനോദ് വിജയൻ എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL