SignIn
Kerala Kaumudi Online
Sunday, 30 August 2026 11.45 PM IST

ജയന്തി ആഘോഷിച്ചു

കുണിഞ്ഞി: എസ്.എൻ.ഡി.പി യോഗം കുണിഞ്ഞി ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു. ക്ഷേത്രത്തിൽ വിശേഷാൽ പൂജാ വഴിപാടുകളും സമൂഹപ്രാർത്ഥനയും നടത്തി. ഉച്ചയ്ക്ക് ടൗണിലേക്ക് നടന്ന വർണ്ണോജ്വല ഘോഷയാത്രയിൽ ചെണ്ടമേളങ്ങളുടെയും പ്രച്ഛന്നവേഷങ്ങളുടെയും അകമ്പടിയോടെ നൂറ് കണക്കിന് ഭക്തജനങ്ങൾ അണിനിരന്നു. പൊതുസമ്മേളനം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അഗം സ്മിതാ ഉല്ലാസ് ഉദ്ഘാടനം ചെയ്തു. പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിബിതാ രവി ജയന്തി സന്ദേശം നൽകി. ശാഖാ പ്രസിഡന്റ് രമേശ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ശരത് ചന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് ശാഖാ പ്രസിഡന്റ് അമൽ ശശി, അരുൺ ബാലനാട്, വനിതാ സംഘം പ്രസിഡൻ് സുധാ ദിവാകരൻ, സെകട്ടറി സുനിതാ നൈജു, രവിവാരപാഠശാല ഹെഡ്മിസ്ട്രസ് ജിജി മനോജ് എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി അജി കോലത്തേൽ സ്വാഗതവും വനിതാ സംഘം വൈസ് പ്രസിഡന്റ് മിനി വിജയൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL