SignIn
Kerala Kaumudi Online
Monday, 14 September 2026 11.00 PM IST

ഓണവിപണി കീഴടക്കി കുടുംബശ്രീ 

ഇടുക്കി: ഓണക്കാലത്ത് പൊതുജനങ്ങൾക്ക് ആശ്വാസമേകി കുടുംബശ്രീ വിപണിയിലിറക്കിയ വിവിധ പദ്ധതികൾക്ക് ജില്ലയിൽ വൻ വരവേൽപ്പ്. ഓണം മേളകൾ, ഓണക്കിറ്റ് വിതരണം, ഓണസദ്യ വിതരണം എന്നിവയിലൂടെ കോടികളുടെ വിറ്റുവരവാണ് ഇത്തവണ നേടിയത്. ജില്ലാതലം ഉൾപ്പെടെ സംഘടിപ്പിച്ച 107 ഓണം വിപണന മേളകളിലൂടെ ആകെ 62,48,300 രൂപയുടെ വിൽപന നടന്നു. അവശ്യസാധനങ്ങളും നാടൻ ഉത്പന്നങ്ങളും ന്യായവിലയിൽ ജനങ്ങളിലെത്തിക്കാൻ ഈ ചന്തകൾക്ക് സാധിച്ചു. ഇതിന് പുറമെ ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ മാത്രം ഉത്പന്നങ്ങൾ ഉൾപ്പെടുത്തിയ 250, 500, 700 നിരക്കുകളിലുള്ള ആകെ 39,37,850 രൂപയുടെ 7,710 കിറ്റുകളാണ് കുടുംബശ്രീ സി.ഡി.എസുകൾ വഴി പൊതുജനങ്ങളിലേക്ക് എത്തിച്ചത്. ജില്ലയിലെ 38 കുടുംബശ്രീ കഫേ യൂണിറ്റുകൾ വഴി ഇക്കുറി 12943 സദ്യയാണ് വിളമ്പിയത്. ആകെ 27,17,350 രൂപയുടെ ഓണസദ്യ കുടുംബശ്രീ വിളമ്പി. ഗുണനിലവാരമുള്ള ഉത്പന്നങ്ങളും സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനായതാണ് ഈ വലിയ നേട്ടത്തിന് പിന്നിലെന്ന് അധികൃതർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL