തൊടുപുഴ: പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹ്യ ഉന്നതിയായിരിക്കണം ഭരണകർത്താക്കളുടെ മുഖ്യലക്ഷ്യമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് പറഞ്ഞു. കേരള പുലയൻ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയൻ നേതൃത്വത്തിൽ നടത്തിയ മഹാത്മ അയ്യൻകാളിയുടെ 163-ാമത് ജയന്തി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ കാലങ്ങളായി ജാതിയുടെയും നിറത്തിന്റെയും പേരിൽ അയിത്തം ചുമത്തി മാറ്റി നിറുത്തിയതിന്റെ പേരിൽ ഇക്കാലത്തും ആ വിഭാഗത്തിന് പുരോഗതി കൈവരിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് പ്രസിഡന്റ് സി.കെ. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ.കെ. ഉണ്ണികൃഷ്ണൻ, സംഘടനാ സെക്രട്ടറി പി.എ. ചന്ദ്രൻ, മുൻ ജനറൽ സെക്രട്ടറി പി.പി. അനിൽകുമാർ, ബിജു കെ. കുമാരൻ, പി. ശാരദ, സി.എസ്. സയ്ജു, പി.വി. പൊന്നപ്പൻ, പി.കെ. ഹരി ഹരൻ, പങ്കജാക്ഷി കുഞ്ഞുമോൻ, താലൂക്ക് സെക്രട്ടറി അഖിൽ കെ. ആനന്ദ്, രമണി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ പട്ടികജാതി/ വർഗ്ഗ വിഭാഗങ്ങൾക്കിടയിൽ സമഗ്ര സേവന നടത്തുന്ന പി. ശാരദയ്ക്ക് മഹാസഭ താലൂക്ക് കമ്മിറ്റി അയ്യങ്കാളി പുരസ്‌കാരവും ആദരവും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |