കലൂർ: എസ്.എൻ.ഡി.പി യോഗം കലൂർ ശാഖയിലെ ഗുരുദേവജയന്തി ആഘോഷം ഡീൻ കുര്യക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ. മനോജ് അദ്ധ്യക്ഷനായിരുന്നു. ശാഖാ വൈസ് പ്രസിഡന്റ് കെ.ആർ. ശശി സ്വാഗതമാശംസിച്ചു. വനിതാ സംഘം പ്രസിഡന്റ് കെ. ഷീജ, സെക്രട്ടറി സുനിത സജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാലിനി എരപ്പനാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് കുട്ടി, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ഇ.എൻ. രമണൻ നന്ദി പറഞ്ഞു. കലൂർ ശാഖാ കമ്മറ്റിയുടെ അഭ്യർത്ഥന പ്രകാരം എം.പി അനുവദിച്ച ഹൈമാക്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മവും ഡീൻ കുര്യാക്കോസ് നിർവ്വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |