SignIn
Kerala Kaumudi Online
Tuesday, 22 September 2026 5.23 PM IST

യുവജനവാരഘോഷം

idukki
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ യുവജന വാരഘോഷത്തിന്റെ സമാപന സമ്മേളനം ഇടുക്കി ഭദ്രാസനാധിപൻ സഖറിയാ മാർ സേവേറിയോസ് മെത്രപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു

ഇടുക്കി: സേവന തൽപരരായി വളരുന്ന പുതിയ തലമുറ നാടിന് പുതിയ പ്രതീക്ഷ നൽകുന്നവരാണെന്ന് സഖറിയാ മാർ സേവേറിയോസ് മെത്രപ്പോലീത്താ. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ യുവജനവാരഘോഷം കേന്ദ്രതല സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുങ്കിരിപ്പെട്ടി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ഇടുക്കി ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജോസ് സാമുവൽ അദ്ധ്യക്ഷത വഹിച്ചു. യുവജന പ്രസ്ഥാനം കേന്ദ്ര ട്രഷറർ രഞ്ചു എം. ജോയ് മുഖ്യസന്ദേശം നൽകി. എസ്.ഐ ഡെജി വർഗീസ്, ഫാ. ജെസ്വിൻ ചാക്കോ, ഭദ്രാസന യുവജന പ്രസ്ഥാനം സെക്രട്ടറി അജു ജേക്കബ്, അനീഷ് ജേക്കബ്, നിഖിൽ കെ. യോഹന്നാൻ, തോമസ് ഫിലിപ്പ്, ജെൻസൺ എന്നിവർ സംസാരിച്ചു. ഒരാഴ്ച നീണ്ടു നിന്ന യുവജന വാരാഘോഷത്തിന്റ ഭാഗമായി ആതുരാലയങ്ങളിൽ ഭക്ഷണ വിതരണം, രക്തധാന ക്യാമ്പ്, പരിസര ശുചീകരണം, ഓണക്കോടി വിതരണം, ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി നിരവധി സേവന പ്രവർത്തനങ്ങൾ നടപ്പാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL