SignIn
Kerala Kaumudi Online
Sunday, 13 September 2026 11.25 PM IST

കമ്പിളികണ്ടം സെന്റ് മേരീസ് പള്ളി

അടിമാലി: കമ്പിളികണ്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് വിവിധ ആത്മീയ പരിപാടികളും സുവിശേഷ മഹായോഗവും ഇന്ന് മുതൽ എട്ട് വരെ നടക്കും.ഇന്ന് രാവിലെ 7.30ന് പ്രഭാത പ്രാർഥനയും 8.30ന് വി. കുർബാന, പ്രസംഗം: ഡോ. ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ. തുടർന്ന് കൊടി ഉയർത്തൽ പാച്ചോർ നേർച്ച.
പ്രധാന പെരുന്നാൾ ദിനമായ എട്ടിന് രാവിലെ 8.30ന് വി. മൂന്നിന്മേൽ കുർബാന നടക്കും. റവ. ഗീവർഗീസ് റമ്പാൻ കുറ്റിപ്പുഴ, ഫാ. ബിനോയി വർക്കി ചാത്തനാട്ട്, ഫാ. ഡോ. പി.വി റെജി പാലക്കാടൻ എന്നിവർ നേതൃത്വം നൽകും. 11ന് പ്രദക്ഷിണവും തുടർന്ന് നേർച്ച സദ്യയും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL