SignIn
Kerala Kaumudi Online
Monday, 21 September 2026 1.30 AM IST

സൗജന്യ മാനസികാരോഗ്യ ക്യാമ്പ്

അടിമാലി: സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ അടിമാലിയും മെഹക് ഫൗണ്ടേഷൻ എറണാകുളവും സംയുക്തമായി സൗജന്യ മാനസികാരോഗ്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. 14ന് രാവിലെ 10 ന് അടിമാലി റോട്ടറി ക്ലബ്ബിലാണ് ക്യാമ്പ് നടക്കുന്നത്.സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ നടത്തുന്ന ഗ്രാമീണ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അടിമാലി ബ്ലോക്ക് കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ സമൂഹത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെ കണ്ടെത്തി അവർക്ക് ആവശ്യമായ ചികിത്സയും മരുന്നുകളും സൗജന്യമായി ലഭ്യമാക്കുകയാണ് ലക്ഷ്യം.ബിലീവേഴ്സ് മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റും മെഹക് ഫൗണ്ടേഷൻ സ്ഥാപകയുമായ ഡോ. ചിത്ര വെങ്കിടേശ്വരം ക്യാമ്പിൽ രോഗികളെ പരിശോധിക്കും. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ആവശ്യമായ ചികിത്സയും മരുന്നുകളും സൗജന്യമായി നൽകും.മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനും തുടർപരിചരണം ഉറപ്പാക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പിന്റെ തുടർച്ചയായി എല്ലാ മാസവും സൗജന്യ മാനസികാരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക ഫോൺ.9249089310, 8075669204.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL