
തൊടുപുഴ: 47-ാമത് കേരളാ പൊലീസ് മീറ്റിന്റെ ഭാഗമായി, ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ കേരള പൊലീസ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ വിവിധ വിഭാഗങ്ങളിൽ നടന്ന മത്സരത്തിൽ വിജയികളായവരിൽ നിന്ന് കെ.എ.പി ഒന്നാം ബറ്റാലിയനിലെ (എറണാകുളം) സേനാംഗമായ ബി.ടി. ശ്രീജിത്ത് 'മിസ്റ്റർ കേരള പൊലീസ്- 2026" പദവിക്ക് അർഹനായി. ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. തൊടുപുഴ ജയ്‌റാണി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം അദ്ധ്യക്ഷത വഹിച്ചു. എ.എസ്.പി ടി.എസ്. സിനോജ് സ്വാഗതം ആശംസിച്ചു. ഡീൻ കുര്യാക്കോസ് എം.പി ബോഡിബിൽഡിംഗ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുൻസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ, മുനിസിപ്പൽ കൗൺസിലർ ആതിര ജോഷി, ജയ്‌റാണി സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നെല്ലംകുഴി എന്നിവർ സംസാരിച്ചു. തൊടുപുഴ ഡിവൈ.എസ്.പി സജി മാർക്കോസ് നന്ദി പറഞ്ഞു.
സമാപന സമ്മേളനതിന്റെ ഉദ്ഘാടനവും ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് നിർവഹിച്ചു. റോയി കെ. പൗലോസ് എം.എൽ.എ പങ്കെടുത്തു. തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാൻ കെ. ദീപക്, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വി. കൃഷ്ണൻകുട്ടി, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എ. സലിംകുട്ടി എന്നിവർ സമാപന സമ്മേളനത്തിൽ ആശംസകൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |