പീരുമേട്: പ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ പീരുമേട് പട്ടുമല സെന്റ് ഫ്രാൻസിസ്‌കൻ ബ്രദേഴ്സ് ആശ്രമദേവാലയത്തിൽ മാതാവിന്റെ പിറവി തിരുനാളും എട്ടുനോമ്പ് ആചരണവും ആരംഭിച്ചു. എട്ട് വരെയാണ് തിരുന്നാൾ. തിരുനാൾ കൊടി പ്രദക്ഷിണം പഴയ ചാപ്പലിൽ നിന്നും, ഫാ.ജോസ് കാടന്തുരുത്തേൽ,
പാമ്പനാർ തിരുഹൃദയപ്പള്ളി വെഞ്ചരിച്ച് ബ്രദർ. ഡെന്നിസ് തെക്കേപ്പറമ്പിൽ സി.എം.എസ്.എഫ് പ്രൊവിൻഷ്യൽ, കൊടി ഉയർത്തി. ഇന്ന് രാവിലെ 7ന് ദിവ്യബലി, 3ന് ദിവ്യകാരുണ്യ ആരാധന നൊവേന - ബ്രദർ.ബെന്നി ലൂക്കോസ് സി.എം എസ്.എഫ്. 4ന്ആഘോഷമായ ദിവ്യബലി പ്രസംഗം ഫാ.അഗസ്റ്റിൻ ലൈജു പുതുശ്ശേരി.കർമ്മലോധ്യാനകേന്ദ്രം കുട്ടിക്കാനം. തിരുനാൾ വിജയിപ്പിക്കുന്നതിന്‌വേണ്ടി ഫാ.ജോസ് കുരുവിള കാടന്തുരുത്തേൽ. തിരുഹൃദയ പള്ളി വികാരി പാമ്പനാർ, ബ്രദർ സേവ്യർ ജോസഫ് ഉഴത്തിപറമ്പിൽ, സി.എം.എസ്.എഫ്. സുപ്പീരിയർ, സെന്റ് ഫ്രാൻസിസ് മൗണ്ട് പട്ടുമല, ഫാ. ആൽബിൻ ചെങ്കൽചൂളയിൽ സഹവികാരി, തിരുഹൃദ പള്ളി പാമ്പനാർ, മോനി കെ.തോമസ് ജനറൽ കൺവീനർ എന്നിവർ ഭാരവാഹികളായി തിരുനാൾ കമ്മിറ്റിയും രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |