
പീരുമേട്: കോഴിക്കാനം 2-ാം ഡിവിഷൻ ഉദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ ഫാറൂഖ് മുഖ്യാതിഥിയായി. ക്ലബ്ബ് പ്രസിഡന്റ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ അനിതസന്തോഷ്, വാർഡ് മെമ്പർ ദീപചന്ദ്രൻ, സെന്റ്‌പോൾ സി.എസ്.ഐ. ചർച്ച് വികാരി റവ. ഈപ്പൻ, മാരിയമ്മൻക്ഷേത്രം പ്രതിനിധി മനു തിരുമേനി, ക്ലബ്ബ് സെക്രട്ടറി മണികണ്ഠൻ, മാത്യു ജോർജ്, സനീഷ് ഗോപി, റീനു രാജൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന്‌ശേഷം വടംവലി ഉൾപ്പെടെയുള്ള വിവിധ ഓണ മത്സരങ്ങളും കബഡി മത്സരവും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. തുടർന്ന് എസ്.എസ്.എൽ.സി.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയംനേടിയവർക്കും കായികരംഗത്ത് മികവ് തെളിയിച്ചവർക്കുമുള്ള മൊമെന്റോയും മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |