അടിമാലി: പീച്ചാട് , പ്ലാമല , കൊടകല്ല് മേഖലയിൽ കാട്ടാനകൂട്ടം വ്യാപക നാശം വിതച്ചു. കഴിഞ്ഞ നാല് ദിവസമായി മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനകൾ പ്രദേശവാസിയായ സുകുമാരന്റെ വീടാണ് തകർത്തത്. ഏക്കർ കണക്കിന് കൃഷിയും നശിപ്പിച്ചു . ഏല കൃഷിയാണ് കൂടുതലും നശിപ്പിച്ചത്. എട്ടോളം കാട്ടാനകൾ ഉള്ള കൂട്ടത്തിൽ മാരകമായി പരിക്കേറ്റ ഒരാനയാണ് ജനങ്ങൾക്ക് ഭീഷണി ഉയർത്തുന്നത് . ഇതോടെ ആനകൾ തങ്ങളുടെ വീട്ടിലേക്ക് വരുന്നുണ്ടോയെന്നറിയാൻ ഉറക്കമിളച്ച് കാത്തിരിക്കുകയാണ് ജനങ്ങൾ . വിവരം വനപാലകരെ അറിയിച്ചിട്ടും തിരിഞ്ഞ് നോക്കുന്നില്ലന്നാണ് നാട്ടുകാർ പറയുന്നു . അടിമാലി , മൂന്നാർ , മാങ്കുളം , മറയൂർ , ചിന്നക്കനാൽ , ദേവികുളം , ശാന്തൻപാറ പഞ്ചായത്തുകളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത് .
ആർ.ആർ.ടി ടീം ;വിജ്ഞാപനം ഇറങ്ങി
അടിമാലി : ചിന്നക്കനാലിൽ കാട്ടാനയെ നേരിടാൻ പ്രത്യേക ആർ.ആർ.ടീം വിജ്ഞാപനമിറങ്ങി. ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്ത്വത്തിൽ 11 ഉദ്യോഗസ്ഥരാണ് ടീമിൽ ഉള്ളത്. ഇവർക്ക് വാഹനവും കാട്ടാനയെ തുരത്താൻ ഉപകരണങ്ങളും ഉണ്ടാകും. ദേവികുളം റേഞ്ച് ഓഫീസറുടെ കീഴിലാകും ടീം പ്രവർത്തിക്കുക. ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് പുറമെ 2 സെക്ഷൻ ഫോറസ്റ്റ് ഓഫീസർ , മൂന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ , 4 ബീറ്റ് അസിസ്റ്റന്റ് , ഒരു ഡ്രൈവർ എന്നിവരാണ് ടീമിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |