SignIn
Kerala Kaumudi Online
Friday, 11 September 2026 1.01 AM IST

വണ്ണപ്പുറത്ത് ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു

sndp-vannappuram

വണ്ണപ്പുറം: എസ്.എൻ.ഡി.പി യോഗം 1181-ാംനമ്പർ വണ്ണപ്പുറം ശാഖയുടെയും 4347-ാംനമ്പർ മുണ്ടൻമുടി ശാഖയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം വിവിധ പരിപാടികളോടെ നടത്തി. രാവിലെ 7ന് ഗുരുമന്ദിരത്തിൽ ശാഖാ പ്രസിഡന്റ് എം.ജി പ്രിൻസ് പതാക ഉയർത്തി. തുടർന്ന് ക്ഷേത്രചടങ്ങുകൾ നടന്നു. രാവിലെ 10ന് ഗുരുമന്ദിരത്തിൽനിന്ന് ആരംഭിച്ച ജയന്തി ഘോഷയാത്ര അമ്പലപ്പടിയിലെത്തി തിരികെ ഗുരുമന്ദിരത്തിൽ സമാപിച്ചു.തുടർന്ന് നടന്ന ജയന്തി സമ്മേളനത്തിൽ വണ്ണപ്പുറം ശാഖാ പ്രസിഡന്റ് എം.ജി. പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറക്കത്തോട്ടം സമ്മേളനം ഉദ്ഘാടനം ചെയ്തു. തൊടുപുഴ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എ.ബി സന്തോഷ് ജയന്തി സന്ദേശം നൽകി. മുണ്ടൻമുടി ശാഖാപ്രസിഡന്റ് ഷൈലശശി, സെക്രട്ടറി അഞ്ജുമോൾ കെ.സി, വണ്ണപ്പുറം ശാഖാവനിതാസംഘം പ്രസിഡന്റ് ധന്യ വിനോദ് എന്നിവർ ആശംസകൾ നേർന്നു. വണ്ണപ്പുറം ശാഖാ സെക്രട്ടറി കെ.എൻ. ബാബു സ്വാഗതവും ശാഖാകമ്മിറ്റി അംഗം സതീഷ് ഈയ്യനാട്ട് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL