അടിമാലി: ആസ്റ്റർ ഡി.എം ഫൗണ്ടേഷനും സ്വാമിവിവേകാനന്ദ മെഡിക്കൽ മിഷനും സംയുക്തമായി 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച 'സ്പന്ദനം' സൗജന്യ ഹൃദ്രോഗ പരിശോധന, ശസ്ത്രക്രിയ, തുടർചികിത്സാ ക്യാമ്പ് വിജയകരമായി പൂർത്തിയാക്കി. 200 ഏക്കറിലെ വിവേകാനന്ദ സെന്റർ ഫോർ സ്‌കിൽ ആൻഡ് എക്സലൻസിലാണ് ക്യാമ്പ് നടന്നത്. പങ്കെടുത്ത 21 കുട്ടികളുടെ ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ആസ്റ്റർ മെഡിസിറ്റിയിലെ ഹൃദ്രോഗ വിദഗ്ധരായ ഡോ.എഡ്വിൻ ഫ്രാൻസിസ്, ഡോ. അനു ജോസ് എന്നിവരുടങ്ങിയ മെഡിക്കൽ ടീം വിശദമായി പരിശോധിച്ചു. പരിശോധനയുടെ അടിസ്ഥാനത്തിൽ 8 കുട്ടികളെ തുടർചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി തിരഞ്ഞെടുത്തു. ഇവർക്ക് ആവശ്യമായ തുടർചികിത്സയും ശസ്ത്രക്രിയയും സൗജന്യമായി ലഭ്യമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |