SignIn
Kerala Kaumudi Online
Monday, 14 September 2026 7.38 PM IST

എച്ച്.എം.ടിഎ തിരഞ്ഞെടുപ്പ്:സംരക്ഷണ സമിതിക്ക് അട്ടിമറി ജയം

കട്ടപ്പന: ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസോസിയേഷൻ ഭരണസമിതി തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തിനെതിരെ എച്ച്.എം.ടി.എ സംരക്ഷണ സമിതിക്ക് അട്ടിമറി ജയം. 15 അംഗ ഭരണസമിതിയിൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഉൾപ്പെടെ 12 സംരക്ഷണ സമിതി സ്ഥാനാർഥികളും 3 സഹകരണമുന്നണി സ്ഥാനാർഥികളും തെിരഞ്ഞെടുക്കപ്പെട്ടു. ഭാരവാഹികൾ: കെ.വൈ മാത്യു ( പ്രസിഡന്റ് ), അജയകുമാർ എ.ജി ( വൈസ് പ്രസിഡന്റ് ), ജോർജ് ജേക്കബ് ( സെക്രട്ടറി ), പി.സി വർഗീസ് ( ജോ. സെക്രട്ടറി ), മനോജ് എബ്രഹാം ( ട്രഷറർ ), പയസ്‌കുട്ടി ജോൺ, ജിജോ മാത്യു, എം.എൻ മധു, ജോജി ജോസഫ്, കെ.ടി ബിജോമോൻ, മാത്യു കെ ., റെജി ചാക്കോ, സി.എം മത്തായി, ടോമിച്ചൻ കെ.എം, ബെന്നി സി.പി( കമ്മിറ്റിയംഗങ്ങൾ ). 52 വർഷത്തോളമായി കട്ടപ്പനയിൽ പ്രവർത്തിച്ചുവരുന്ന തൊഴിലാളി പ്രസ്ഥാനമാണിത്. ജില്ലയുടെ വിവിധ മേഖലകളിലായി 5 യൂണിറ്റുകളാണ് പ്രവർത്തിച്ചുവരുന്നത്. സംഘടനയിലെ അംഗങ്ങൾക്ക് ചികിത്സാസഹായം വിവാഹസഹായം വാർധക്യസഹായം, വിദ്യാഭ്യാസ സഹായം, ആംബുലൻസിന്റെ സേവനം തുടങ്ങിയവ നൽകിവരുന്നുണ്ട്. പതിനാറ് വർഷത്തിനുശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിന് രണ്ട് മുന്നണികൾക്ക് പുറമേ സ്വതന്ത്രരും മത്സരരംഗത്തുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL