SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.30 AM IST

കുടുംബയോഗം വാർഷികം

പീരുമേട്: എസ്.എൻ.ഡി.പി യോഗം സ്പ്രിംഗ് വാലി ശാഖയിലെ ശിവഗിരി കുടുംബയോഗത്തിന്റെ 4-ാമത് വാർഷികം നടത്തി. സജി മുല്ലമലയുടെ ഭവനത്തിൽ നടന്ന യോഗത്തിൽ ശാഖാ പ്രസി‌‌ഡന്റ് ഹരിസുതൻ അദ്ധ്യക്ഷതവഹിച്ചു. കൺവീനർ ഉണ്ണിമോൾ രാജീവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. സെക്രട്ടറി സുനിൽ ആശംസകൾ നേർന്നു. വനിതാസംഘം പ്രസിഡന്റ്, സെക്രട്ടറി എന്നിവർ യോഗത്തിൽ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഷീന സജീവൻ സ്വാഗതവും ബാബു ഇട്ടിക്കുന്നേൽ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL