SignIn
Kerala Kaumudi Online
Tuesday, 22 September 2026 6.25 AM IST

റോട്ടറി ക്ലബ് മുരിക്കാശേരി സ്‌നേഹമന്ദിരത്തിന് വാഹനവും 50 കിടക്കകളും നൽകും

കട്ടപ്പന :റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്, അമേരിക്ക ടെക്സാസിലെ റോട്ടറി ക്ലബ് ഓഫ് മക്കിനിയുടെ സഹകരണത്തോടെ മുരിക്കാശേരി സ്‌നേഹമന്ദിരത്തിൽ സ്ഥാപിച്ച പേപ്പർ ഉൽപ്പന്ന നിർമാണ യൂണിറ്റിന് വാഹനം കൈമാറും. 4ന് രാവിലെ 10ന് കട്ടപ്പന ഓപ്പൺ സ്റ്റേഡിയത്തിൽ റോയ് കെ പൗലോസ് എംഎൽഎ വാഹനത്തിന്റെ താക്കോൽ കൈമാറും. കട്ടപ്പന ഡിവൈ.എസ്. പി റെജി .എം കുന്നിപ്പറമ്പൻ ഫ്ളാഗ് ഓഫ് ചെയ്യും. ക്ലബ് പ്രസിഡന്റ് ഷിബു പോൾ അദ്ധ്യക്ഷനാകും. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തും. കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ്, ഗ്ലോബൽ ഗ്രാന്റ് ചെയർമാൻ ജോസ് മാത്യു, റോട്ടറി അസിസ്റ്റന്റ് ഗവർണർ മനോജ് അഗസ്റ്റിൻ, ജിജി.ആർ. അഖിൽ വിശ്വനാഥൻ തുടങ്ങിയവർ സംസാരിക്കും.യൂണിറ്റിൽ നിർമിക്കുന്ന ടിഷ്യു പേപ്പർ, പേപ്പർ ബാഗുകൾ, പേപ്പർ കപ്പുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ വിതരണംചെയ്യുന്നതിനാണ് വാഹനം നൽകുന്നത്. 1.75 കോടി രൂപ മുതൽ മുടക്കിലാണ് സ്‌നേഹമന്ദിരത്തിൽ യൂണിറ്റ് സ്ഥാപിച്ചത്. സ്ഥാപനത്തിന് സ്ഥിര വരുമാനവും അന്തേവാസികൾക്ക് തൊഴിലവസരവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
കൂടാതെ, നെറ്റിത്തൊഴുവിൽ പ്രവർത്തിക്കുന്ന ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ സ്‌നേഹമന്ദിരത്തിന് 50 മെഡിക്കൽ കിടക്കകളും നൽകും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നെറ്റിത്തൊഴുവിൽ സക്കറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത കിടക്കകൾ കൈമാറും. ഷിബു പോൾ അദ്ധ്യക്ഷനാകും. വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജേക്കബ്, വൈസ് പ്രസിഡന്റ് ബിജു ആക്കാട്ടുമുണ്ട, പഞ്ചായത്തംഗം ടോണി മാക്കോറ. സഭ മാനേജിങ് കമ്മിറ്റിയംഗം ജെം കോരസൺ, ആശുപത്രി ഗവേണിങ് കൗൺസിൽ അംഗം പ്രിൻസ് ചെറിയാൻ തുടങ്ങിയവർ സംസാരിക്കും. രോഗികൾക്കും വയോജനങ്ങൾക്കും പ്രത്യേക പരിചരണവും സംരക്ഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഷിബു പോൾ, ജോസ് മാത്യു, അഖിൽ വിശ്വനാഥൻ, ബിനോയി പുറംചിറ, ജിത്ത് ജോസഫ്, പ്രിൻസ് ചെറിയാൻ, പി എം ജെയിംസ്, സന്തോഷ് ദേവസ്യ, ജിതിൻ കൊല്ലംകുടി, ജോസ് കുര്യാക്കോസ്, കെ കെ സുധീപ്, സാജൻ കുര്യാക്കോസ്, വി ജി ജോസഫ് എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL