SignIn
Kerala Kaumudi Online
Monday, 21 September 2026 3.42 AM IST

കളഞ്ഞ്കിട്ടിയ രണ്ട്പവൻ സ്വർണ്ണം ഉടമയെ ഏൽപ്പിച്ചു

police

തൊടുപുഴ :നഗരത്തിൽ നിന്നും കളഞ്ഞു കിട്ടിയ രണ്ട് പവനോളം സ്വർണാഭരണങ്ങൾ തിരികെ നൽകി യുവതിയും അമ്മയും .ഇന്നലെ രാവിലെ കാഞ്ഞിരമറ്റം ബൈപാസിൽ നിന്നാണ് സ്വർണ മാലയും ഏലസും ഉൾപ്പെടെ തെന്നത്തൂർ കൊച്ചുപുരയ്ക്കൽ വീട്ടിൽ അഞ്ജന അനിൽകുമാറിന് ലഭിച്ചത്. ഇത് കിട്ടിയ ഉടൻ കാഡ്സിന്റെ വിത്ത് ബാങ്കിൽ ജോലി ചെയ്യുന്ന അമ്മ പ്രിയയെ അഞ്ജന വിവരം അറിയിച്ചു. വൈകാതെ തന്നെ ഇവർ സ്വാർണാഭരണങ്ങൾ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഏതാനും മണിക്കൂറുകൾക്കകം തന്നെ ഉടമസ്ഥൻ എത്തിയതായി സ്റ്റേഷനിൽ നിന്ന് അറിയിച്ചതിനെ തുടർന്ന് ഇരുവരും സ്റ്റേഷനിലെത്തി. തുടർന്ന് എസ്എച്ച്ഒ മനേഷ് പൗലോസിന്റെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ രണ്ട് ലക്ഷത്തോളം വില മതിക്കുന്ന ആഭരണങ്ങൾ ഉടമ മുതലക്കോടം സ്വദേശി അനിലിന് അഞ്ജന കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL