SignIn
Kerala Kaumudi Online
Thursday, 10 September 2026 3.20 AM IST

ബാല്യസ്പന്ദനം' പരിപാടിക്ക് ഇരട്ടയാറിൽ തുടക്കമായി

കട്ടപ്പന :സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി വനിതാശിശു വികസന വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി അങ്കണവാടി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പ്രത്യേക ആരോഗ്യ പരിശോധനാ ക്യാമ്പായ 'ബാല്യസ്പന്ദനം' പരിപാടിക്ക് ഇരട്ടയാറിൽ തുടക്കമായി.
ഇരട്ടയാർ 100ാം നമ്പർ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി കെ.എ. നിർവ്വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജി ഇലിപ്പുലിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
ചെമ്പകപ്പാറ മെഡിക്കൽ ഓഫീസർ ഡോ. നിതിൻ എസ്. പദ്ധതിയെക്കുറിച്ചുള്ള വിഷയാവതരണം നടത്തി.
കുട്ടികളുടെ ശാരീരികമാനസിക വളർച്ച ഉറപ്പുവരുത്തുക, വളർച്ചാ മുരടിപ്പും ആരോഗ്യ പ്രശ്നങ്ങളും പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുക എന്നിവയാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ജയ്സൺ സി. ജോൺ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബിന്ദു, മോൻസി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകരായ ബോബൻ സേവ്യർ, റംസീന, ദയ മേരി ജോൺ തുടങ്ങിയവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലും വരും ദിവസങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL