പീരുമേട്: കോലാഹലമേട് വേളാങ്കണ്ണി മാതാ പള്ളിയിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയായ യുവാവ് പിടിയിൽ. ചെന്നൈ സ്വദേശിയായ ബാലാജി (21) ആണ് നാട്ടുകാരുടെ സഹായത്തോടെ പൊലീസിന്റെ പിടിയിലായത്.ചൊവ്വാഴ്ച പുലർച്ചേ മൂന്നുമണിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികളുടെ ബസ് പള്ളിയുടെ സമീപത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിൽ നിന്നുമിറങ്ങിയ യുവാവ് നേർച്ചപ്പെട്ടി കല്ലുകൊണ്ട് ഇടിച്ചു തുറക്കാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.യാത്രക്കാരൻ ബഹളം വെച്ച് നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മദ്യപിച്ച് കൂടെയുണ്ടായിരുന്ന വിനോദസഞ്ചാരികളുമായി താമസിച്ചിരുന്ന റൂമിൽ കിടന്നു തർക്കമുണ്ടാക്കിയതിനെ തുടർന്ന് ഇയാളെ കൂട്ടുകാർ പുറത്താക്കിയിരുന്നു. തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ പണമില്ലാത്തതിനാലാണ് ഭണ്ഡാരം കുത്തിത്തുറക്കാൻ ശ്രമിച്ചതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |