SignIn
Kerala Kaumudi Online
Thursday, 17 September 2026 3.18 AM IST

മാലിന്യം തള്ളൽ: 15 പേർക്കെതിരെ പിഴ ചുമത്തി

കട്ടപ്പന: നഗരസഭാപരിധിയിലെ പൊതുഇടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുമായി ആരോഗ്യവിഭാഗം. രണ്ടുദിവസത്തിനിടെ 15 പേർക്കെതിരെ പിഴ ചുമത്തി. നഗരത്തിലെ മിനി എം.സി.എഫുകൾക്കുസമീപവും മാലിന്യം തള്ളിയവരിൽനിന്ന് പിഴ ഈടാക്കി. പരിശോധന കർശനമാക്കിയതായും സാമൂഹിക വിരുദ്ധർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ക്ലീൻസിറ്റി മാനേജർ ആറ്റ്ലി പി ജോൺ അറിയിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പക്ടർ ഡി. പ്രദീപ് രാജ് , പബ്ലിക് ഹെൽത്ത് ഇൻസ്പക്ടർ അനുപ്രിയ കെ.എസ്, ഐ.രജിത, അമ്പിളി ബി.എം, ജീവനക്കാരായ ബിബിൻ തോമസ്, മനു ബാബു, ബിജു മാത്യു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL