തൊടുപുഴ: 47-ാമത് സംസ്ഥാന പൊലീസ് മീറ്റിനോടനുബന്ധിച്ച് നടന്ന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ജസ്റ്റിൻ ജോസിന് സ്വർണം. ഇടുക്കി പൊലീസ് സേനയിലെ സിവിൽ പൊലീസ് ഓഫീസറായ ജസ്റ്റിന് ഇത്തവണ 100 കിലോ വിഭാഗത്തിലാണ് സ്വർണ നേട്ടം. ഇതോടെ ബോഡി ബിൽഡിങ്ങിൽ ജസ്റ്റിന്റെ നാലാം സ്വർണവും സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിലുൾപ്പെടെ ആറാം സംസ്ഥാന സ്വർണവുമായി. 2023ൽ മിസ്റ്റർ ഇന്ത്യ പൊലീസ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ജസ്റ്റിൻ, 23 മുതൽ ഹരിയാനയിൽ നടക്കുന്ന മിസ്റ്റർ ഇന്ത്യ പൊലീസ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും.
സംസ്ഥാന പൊലീസ് പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ രണ്ടു തവണ സ്വർണം നേടിയ ജസ്റ്റിൻ 2024ലെ ആൾ ഇന്ത്യ പൊലീസ് പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലും മെഡൽ നേടിയിട്ടുണ്ട്. ഓപ്പൺ മത്സരങ്ങളിലും നിരവധി തവണ സ്വർണനേട്ടം കരസ്ഥമാക്കിയിട്ടുള്ള തൊടുപുഴ സ്വദേശി ജസ്റ്റിൻ ദേശീയ ചാമ്പ്യൻഷിപ്പിൽ വീണ്ടും മെഡൽ ലക്ഷ്യമിട്ടുകൊണ്ടുള്ള പരിശീലനത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |