
കട്ടപ്പന: ബി.എം.എസ് കട്ടപ്പന മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെറുതോണിയിൽ നടന്ന ജില്ലാ സമിതി യോഗത്തിൽ മേഖലാ പ്രസിഡന്റായി കെ.ആർ പ്രസാദ് ,സെക്രട്ടറിയായി പി .ഭുവനേന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു. 17 ന് വിശ്വകർമ്മജയന്തി ദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് ബി.എം.എസിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ദേശീയ തൊഴിലാളി ദിന ആഘോഷം പ്രകടനം പൊതുസമ്മേളനത്തോടുകൂടി നടത്താൻ തീരുമാനിച്ചു. 26, 27 തീയതികളിൽ അടിമാലിയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി പതിനേഴാം തീയതി പതാക ദിനമായി ആചരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട് യോഗത്തിൽ സംസ്ഥാന സെക്രട്ടറി.കെ .വി .മധു കുമാർ ജില്ലാ പ്രസിഡന്റ് എം.പി. റെജികുമാർ, സെക്രട്ടറി കെ.സി. സിനിഷ് നേതാക്കളായബി. വിജയൻ ,എസ്.ജി.മഹേഷ്, വി.എൻ. രവീന്ദ്രൻ, എൻ.ബി.ശശിധരൻ,
കെ ജയൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |