SignIn
Kerala Kaumudi Online
Monday, 21 September 2026 7.20 AM IST

കുറ്റവാളികൾ ജാഗ്രതൈ 'നിഴൽ' പൊലീസ് പിന്നാലെയുണ്ട്

sp
ഡോ.എ.നസീം

തൊടുപുഴ: പ്രതിരോധ പൊലീസിംഗ് വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉടച്ചുവാർത്ത് കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായി ജില്ലാ പൊലീസ്. ഇതിന്റെ ഭാഗമായി ജില്ലയിലെ 30 സ്റ്റേഷനുകളിലും ഷാഡോ പൊലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി. സാധാരണ പൊലീസ് സംവിധാനം കുറ്റകൃതങ്ങൾക്ക് ശേഷമാണ് തുടർനടപടികൾ സ്വീകരിക്കുന്നതെങ്കിൽ, കുറ്റകൃതങ്ങൾ മുൻകൂട്ടിയറിഞ്ഞ് ഇതിന് തടയിടുകയാണ് ഷാഡോ പൊലീസിന്റെ പ്രവർത്തന ലക്ഷ്യം. കുറ്റവാളികൾ അറിയാതെ അവരെ നിരീക്ഷിക്കുന്നതിനും നീക്കങ്ങൾ മനസിലാക്കുന്നതിനുമായി ജില്ലാപൊലീസ് മേധാവിയുടെ കീഴിലുള്ള ഷാ‌ഡോ സംവിധാനത്തിൽ 65 സേനാംഗങ്ങളാണുള്ളത്. മൂന്ന് വിഭാഗമായാണ് സേനയുടെ പ്രവർത്തനം.

1. ഷാഡോ പൊലീസ്

പോക്കറ്റടി,​ പൂവാലശല്യം, ​പൊതുസ്ഥലങ്ങളിലെ മറ്റു പ്രശ്നങ്ങൾ എന്നിവയുണ്ടാക്കുന്നവരെ​ ബസിലും മറ്റും യാത്ര ചെയ്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ പിടികൂടുകയാണിവരുടെ ചുമതല. ജില്ലയിലെ അഞ്ചു ഡിവൈ.എസ്.പിമാരുടെ കീഴിലായി 25 പേരാണ് പ്രവർത്തിക്കുന്നത്. ഒരു ഡിവൈ.എസ്.പിക്ക് കീഴിൽ അഞ്ച് പേരാണുള്ളത്.

2. ഡാൻസാഫ്

ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കായി പ്രവർത്തിക്കുന്ന വിഭാഗമാണ് ജില്ലാ ആന്റി നാ‌‌‌ർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്). പൊലീസിന്റെ ശരീരഭാഷയില്ലാതെ സാധാരണക്കാർക്കൊപ്പം ഇഴുകിച്ചേർന്നാണ് ഇവരുടെ പ്രവർത്തനം. 40 പേരാണ് ഈ വിഭാഗത്തിലുള്ളത്. ഇതിൽ 10 പേർ എസ്.പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും 20 പേർ അതത് ഡിവൈ.എസ്.പി ഓഫീസുകൾ കേന്ദ്രീകരിച്ചുമാണ് പ്രവർത്തിക്കുന്നത്.

എസ്.എ.ജി.ഒ.സി

സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ കൃത്യമായി മനസിലാക്കാനും ഇവരുടെ പുതിയ നീക്കങ്ങൾ

നിരീക്ഷിച്ച് കാപ്പയും​ കരുതൽ തടങ്കലുമുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ എസ്.പിക്കും ഡിവൈ.എസ്.പിക്കും റിപ്പോർട്ട് നൽകുന്നത് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗെൻസ്റ്റ് ഓ‌ർഗനൈസ്ഡ് ക്രൈം (എസ്.എ.ജി.ഒ.സി) വിഭാഗമാണ്. ഇവയ്ക്ക് പുറമേ ഓരോ സ്റ്റേഷനിലും രാഷ്ട്രീയ-വ‌‌ർഗീയ കുറ്റകൃത്യങ്ങൾ അടക്കമുള്ളവ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിന് എസ്.പി- ഡിവൈ.എസ്.പി തലത്തിൽ രണ്ടു പേരുള്ള സ്പെഷ്യൽ ബ്രാഞ്ചും സജീവമായി പ്രവർത്തിക്കുന്നുണ്ട്.

''പൊതുജനസുരക്ഷക്കായി 'ഞങ്ങൾ ഉണർന്നിരിക്കാം നിങ്ങൾ സുഖമായി ഉറങ്ങൂ" എന്നതാണ് പൊലീസ് ലക്ഷ്യം. സേനയുടെ പ്രവർത്തനം മൂലം ജില്ലയിൽ കുറ്റകൃത്യങ്ങൾ വളരെയധികം കുറഞ്ഞു""

-ഡോ. എ. നസീം,​ ജില്ലാ പൊലീസ് മേധാവി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL