SignIn
Kerala Kaumudi Online
Saturday, 26 September 2026 8.20 AM IST

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി കേരള യൂത്ത് ഫ്രണ്ട് (എം)

karimkodi
കേരളാ യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹന വ്യൂഹത്തിനു നേരെ കരിങ്കൊടി കാട്ടിയപ്പോൾ

കട്ടപ്പന: ഭൂ വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ജില്ലയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന് നേരെ കരിങ്കൊടി പ്രതിഷേധവുമായി കേരള യൂത്ത് ഫ്രണ്ട് (എം). ചെറുതോണിയിൽ നടന്ന യോഗത്തിനു ശേഷം കട്ടപ്പനയിലേക്ക് വരവെ വാഴവര ഭാഗത്താണ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി വീശിയത്. 23ന് ജില്ലാ കളക്ടർ പുറപ്പെടുവിച്ച മനുഷ്യ- വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട ജനദ്രോഹ ഉത്തരവ് ഉടനടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്ലക്കാർഡും കരിങ്കൊടികളുമായിട്ടാണ് പ്രവർത്തകർ വാഹന വ്യൂഹത്തിനു നേരെ പാഞ്ഞടുത്തത്. മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിലാണ് ജില്ലാ കളക്ടറുടെ പുതിയ ഉത്തരവെന്ന് യൂത്ത് ഫ്രണ്ട് നേതാക്കൾ ആരോപിച്ചു. കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപ്പാറ, ജില്ലാ ജനറൽ സെക്രട്ടറി വിബിൻ സി. അഗസ്റ്റിൻ, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്റോ ചെറിയാൻ, പ്രിൻസ് ജോസഫ് പ്രതിഷേധത്തിൽ പങ്കെടുത്തു. കളക്ടറുടെ ജനദ്രോഹ ഉത്തരവ് പിൻവലിക്കുന്നത് വരെ സമരം കൂടുതൽ ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL