SignIn
Kerala Kaumudi Online
Monday, 21 September 2026 3.30 PM IST

മാഹി ആശുപത്രിയിൽ പുതിയ ലിഫ്റ്റ്

lift
മാഹി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച പുതിയ ലിഫ്റ്റ് രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

മാഹി: ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച പുതിയ ലിഫ്റ്റിന്റെ ഉദ്ഘാടനം മാഹി റീജണൽ അഡ്മിനിസ്‌ട്രേറ്റർ എം. മോഹൻകുമാറിന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ.എ നിർവ്വഹിച്ചു. മൂന്ന് വർഷത്തോളമായി പ്രവർത്തനരഹിതമായ ലിഫ്റ്റ്, മാറ്റുവാനായി ആരോഗ്യവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി എൻ. രംഗസ്വാമിയോട് രാഷ്ട്രീയഭേദമന്യേ വിവിധ സംഘടനകൾ അഭ്യർത്ഥിച്ചിരുന്നു. 27 ലക്ഷം രൂപ ചിലവിലാണ് പുതിയ ലിഫ്റ്റ് സ്ഥാപിച്ചത്.
ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി ഇഷ്ഹാഖ്, അസിസ്റ്റന്റ് ഡയറക്ടർ ഡോ. സൈബുന്നീസ, ഡോ. അശോക് കുമാർ, ഡോ. പി.പി ബിജു, ഡോ. പുഷ്പ ദിൻരാജ്, ആർ.ബി.എസ്.കെ നോഡൽ ഓഫീസർ ഹരി ബാലകൃഷ്ണൻ, പി.പി രാജേഷ്, ബി. ശോഭന, അജിത കുമാരി, ശാലിനി അമിത സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, LIFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL