SignIn
Kerala Kaumudi Online
Monday, 21 September 2026 3.29 PM IST

അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിൽ കണ്ണൂരിൽ ഒളിമ്പിക് റൺ

olympics
ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും സ്‌പോര്‍ട്ട് കൗണ്‍സിലിന്റെയും ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിനു മുന്നില്‍ സംഘടിപ്പിച്ച ഒളിമ്പിക് റണ്‍

കണ്ണൂർ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ഒളിമ്പിക് റൺ സംഘടിപ്പിച്ചു. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ പവിത്രൻ, കണ്ണൂർ എയർപോർട്ട് എം.ഡി സി. ദിനേഷ് കുമാർ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ ഡോ. എൻ.കെ. സൂരജ് എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. സ്റ്റേഡിയത്തിലെ ഒളിമ്പ്യൻ സി.കെ ലക്ഷ്മണന്റെ പ്രതിമയ്ക്ക് മേയർ ഹാരാർപ്പണം നടത്തി.
ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
റൺ നഗരം ചുറ്റി സ്റ്റേഡിയത്തിൽ സമാപിച്ചു. തുടർന്ന് കണ്ണൂരിൽ നിന്നുള്ള ഇന്ത്യൻ ഇന്റർനാഷണൽ താരങ്ങളെ ആദരിച്ചു. ഫുട്‌ബാൾ താരങ്ങളായ പി.കെ. ബാലചന്ദ്രൻ, അൽഫോൺസ്, എം. നജീബ്, കെ.വി ധനേഷ്, എൻ.പി പ്രദീപ്, വനിതാ താരമായ സൂന, വോളിബോൾ താരം പി.ജെ ജോമോൾ, അത്‌ലറ്റ് കെ.എം ഗ്രീഷ്മ, ഹാൻഡ്ബോൾ താരങ്ങളായ പി.പി ഷജിന, പി.വി സീന, പി. ബീന എന്നിവർക്ക് അസിസ്റ്റന്റ് കളക്ടർ ഗ്രന്ഥേ സായികൃഷ്ണ ഉപഹാരം സമർപ്പിച്ചു. സമ്മർ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ജില്ലാ ഒളിമ്പിക് അസോസിയേഷൻ കൺവീനർ ഡോ. പി.കെ ജഗന്നാഥൻ, സ്‌പോർട്സ് കൗൺസിൽ ഭരണസമിതി അംഗം ഡോ. പി.പി ബിനീഷ്, കണ്ണൂർ ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് സഹദ്, അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് ഷബിൻ കുമാർ, ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി കെ.വി പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, OLIMPIK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL