
തൃക്കരിപ്പൂർ:നാഷണൽ ആയുഷ് മിഷനും കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പും തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി വയോജനക്യാമ്പും വയോജനങ്ങൾക്കുള്ള യോഗ പരിശീലനവും ബോധവത്ക്കരണവും സംഘടിപ്പിച്ചു.തങ്കയം മുക്ക് വയോജന കേന്ദ്രത്തിൽ ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ നിർവഹിച്ചു.വാർഡ് മെമ്പർ എം.രജീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ടൗൺ വാർഡ് മെമ്പർ ഇ.ശശിധരൻ,പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എൻ സുകുമാരൻ, എച്ച്.എം.സി മെമ്പർ ടി.നസീർ, ജെ.എച്ച്.ഐ ജെ.എച്ച്.ഐ.ജയരാമൻ സംസാരിച്ചു. യോഗ ഇൻസ്ട്രക്ടർമാരായ ഡോ.ദിവ്യ, നിബുല എന്നിവർ ക്ളാസെടുത്തു. മെഡിക്കൽ ഓഫീസർ ഡോ.സുജയ നായർ സ്വാഗതവും വെള്ളാപ്പ് ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.ഷംന നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |