SignIn
Kerala Kaumudi Online
Thursday, 22 October 2026 6.53 PM IST

എരിയാകേന്ദ്രങ്ങളിൽ ഇന്ന് മൗനജാഥ; അനുശോചനയോഗങ്ങൾ

yechoori

കണ്ണൂർ: ജനറൽ സെക്രട്ടരി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചിച്ചു. ലോക്കൽ കേന്ദ്രങ്ങളിൽ മൗനജാഥയും അനുസ്മരണ യോഗവും നടത്തി. ഇന്ന് ഏരിയാ കേന്ദ്രങ്ങളിൽ സർവ്വകക്ഷി മൗനജാഥയും അനുശോചന യോഗവും ചേരും. ദുഃഖാചരണത്തിന്റെ ഭാഗമായി മൂന്നു ദിവസം പാർട്ടിയുടെ എല്ലാ പരിപാടികളും മാറ്റിവെച്ചു. പാർട്ടി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ഒരാഴ്ച പാർട്ടി പതാക താഴ്ത്തികെട്ടുമെന്നും ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചു.

കണ്ണൂർ ജില്ലയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സഖാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് ജില്ലാകമ്മിറ്റിയുടെ അനുശോചനസന്ദേശത്തിൽ പറഞ്ഞു . 23ാം പാർട്ടി കോൺഗ്രസ്സ് കണ്ണൂരിൽ വെച്ചു നടന്നപ്പോൾ ആ ബന്ധം കൂടുതൽ ദൃഢതരമായി. അതിനുശേഷം 2022 ഡിസംബറിൽ കരിവെള്ളൂരിലും 2023 ൽ കാവുമ്പായിയിലും രക്തസാക്ഷി ദിനാചരണ പരിപാടികളിലും ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് ക്യാമ്പയിനും യെച്ചൂരി ജില്ലയിലെത്തിയിരുന്നു.കണ്ണൂരിനോട് പ്രത്യേക സ്‌നേഹവും ബന്ധവും എന്നും കാത്തുസൂക്ഷിച്ച സഖാവിന്റെ വിയോഗം കണ്ണൂരിലെ പാർട്ടിക്കും ജനാധിപത്യ പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടമാണ് വരുത്തിവെച്ചതെന്ന് ജില്ലാ കമ്മറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL