
കാഞ്ഞങ്ങാട്: കപ്പൽ ജീവനക്കാരുടെ കൂട്ടായ്മയിലുള്ള സൈലർസ് ക്ലബ് ഓണാഘോഷം ചിങ്ങപുലരി 2024 മേലാംകോട് എസ്.എസ്. കലാമന്ദിരത്തിൽ നടന്നു.നാഷണൽ യൂണിയൻ ഓഫ് സീഫാരർസ് ഓഫ് ഇന്ത്യ, കാസർകോട് ജില്ല ബ്രാഞ്ച് സെക്രട്ടറി പ്രജിത അനൂപ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസഡന്റ് രൂപേഷ് കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. വിമൻസ് കമ്മിറ്റി പ്രസിഡന്റ് നിധിന മനോജ്, സെക്രട്ടറി സനില ഗിരീഷ്, വി. സജിത്ത്, ജയചന്ദ്രൻ കല്ലൂരാവി എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി സി പ്രസന്ന കുമാർ സ്വാഗതം പറഞ്ഞു. മിട്ടായി പെറുക്കൽ, വടം വലി, സുന്ദരിക്കൊരു പൊട്ടു തൊടൽ, പാസ്സിംഗ് ദി ബോൾ തുടങ്ങിയ മത്സരങ്ങളും കലാപരിപാടികളും നറുക്കെടുപ്പും സമ്മാന വിതരണവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |