SignIn
Kerala Kaumudi Online
Thursday, 22 October 2026 8.10 PM IST

അതിരൂപതാ തല ഓണാഘോഷം

athiroopatha

പയ്യാവൂർ:തലശ്ശേരി അതിരൂപത വിദ്യാഭ്യാസ ഏജൻസിയുടെയും കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെയും ആഭിമുഖ്യത്തിൽ കുടിയാന്മല മേരി ക്വീൻസ് ഹൈസ്‌കൂളും ഫാത്തിമ യു.പി സ്‌കൂളും സംയുക്തമായി അതിരൂപതാ തല ഓണാഘോഷം സംഘടിപ്പിച്ചു. തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപാടവിൽ ഉദ്ഘാടനം ചെയ്തു. സ്‌കൂളുകളുടെ മാനേജർ ഫാ.പോൾ വള്ളോപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. മേരി ക്വിൻസ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ സുനിൽ ജോസഫ് സ്വാഗതം ആശംസിച്ചു. എരുവേശ്ശി ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈല ജോയി, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രതിനിധി ജോയിസ് സക്കറിയാസ്, പി.ടി.എ പ്രസിഡന്റ് തുടങ്ങിയവർ അർപ്പിച്ചു. യു.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് ലൈല നന്ദി പറഞ്ഞു. ഓണത്തപ്പനും പുലികളിയും ഓണ പാട്ടുകളും കളികളും അത്തപ്പൂക്കളവും വിഭവസമൃദ്ധമായ ഓണസദ്യയും ഇതോടനുബന്ധിച്ച് ഒരുക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL